പത്തു ചെയിൻ കർഷകർക്ക്​ പട്ടയമില്ല; എതിർപ്പുമായി വൈദ്യുതി ബോർഡ്

ചെ​റു​തോ​ണി: പ​ത്തു ചെ​യി​ൻ മേ​ഖ​ല​യി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡ്. അ​ര​നൂ​റ്റാ​ണ്ടാ​യി പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ത്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

പ​ത്തു ചെ​യി​നി​ൽ​പെ​ട്ട സ്ഥ​ലം വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി വി​നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. വൈ​ദ്യു​തി ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ പ​ത്തു ചെ​യി​നി​ലും മൂ​ന്നു ചെ​യി​നി​ലു​മു​ൾ​പ്പെ​ട്ട​വ​ർ​ക്ക് പ​ട്ട​യം കി​ട്ടാ​ക്ക​നി​യാ​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളും മി​ച്ച​ഭൂ​മി​ക​ളും പ​ത്തു ചെ​യി​ൻ പ്ര​ദേ​ശ​ങ്ങ​ളും അ​ള​ന്നു ത​രം​തി​രി​ച്ചു റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും വെ​റും 25 ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​പ്പാ​യ​ത്.

അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് ഡാ​മു​ക​ളു​ടെ ക്യാ​ച്ച്മെ​ന്‍റ്​ ഏ​രി​യ ഇ​നി​യും അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നാ​ണ്. എ​ന്നാ​ൽ, പ​ട്ട​യം കൊ​ടു​ക്കാ​വു​ന്ന സ്ഥ​ല​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന്​ 24 വ​ർ​ഷം മു​മ്പ്​ വൈ​ദ്യു​തി ബോ​ർ​ഡ് എ​ൻ​ജി​നീ​യ​ർ​ക്ക്​ അ​ന്ന​ത്തെ ക​ല​ക്ട​ർ 2001 ഫെ​ബ്രു​വ​രി 17ന്​ ​ക​ത്ത്​ ന​ൽ​കി​യ​താ​ണ്. ഇ​തി​നു മ​റു​പ​ടി​യാ​യി മാ​ർ​ച്ച് 27ന് ​ന​ൽ​കി​യ ക​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ കൈ​വ​ശ​ത്തി​ലി​ല്ലാ​ത്ത​തും ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ത്ത് പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ജി​ല്ല​യി​ലെ എ​ല്ലാ ഡാ​മു​ക​ളു​ടെ​യും വാ​ട്ട​ർ ലെ​വ​ലി​ൽ​നി​ന്നും പ​ത്തു ചെ​യി​ൻ വീ​തി (660 അ​ടി) ഒ​ഴി​വാ​ക്കി വേ​ണം കൊ​ടു​ക്കാ​നെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്നാ​ർ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ആ​ന​യി​റ​ങ്ക​ൽ, പൊ​ന്മു​ടി, ക​ല്ലാ​ർ​കു​ട്ടി, കു​ണ്ട​ള, മാ​ട്ടു​പ്പെ​ട്ടി, ചെ​ങ്കു​ളം തു​ട​ങ്ങി​യ ഡാ​മു​ക​ളു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ൽ​നി​ന്നും പ​ത്തു ചെ​യി​ൻ വീ​തി​യി​ലു​ള്ള സ്ഥ​ലം അ​ള​ന്നു മാ​റ്റി​യി​ട്ട ശേ​ഷം പ​ട്ട​യം കൊ​ടു​ക്കാ​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് അ​ന്ന് സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാൽ, വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​പ്ര​കാ​രം ഈ ​അ​ണ​ക്കെ​ട്ടു​ക​ളു​ടെ മേ​ഖ​ല​ക​ളി​ൽ​പെ​ട്ട പ​ത്തു ചെ​യി​ൻ പ്ര​ദേ​ശ​ത്ത് പ​ട്ട​യം കി​ട്ടി​ല്ല.

ഇ​തു കൂ​ടാ​തെ ബോ​ർ​ഡി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന തൂ​വെ​ള്ളാ​ർ, ചെ​മ്മ​ണ്ണാ​ർ, പാ​മ്പാ​ർ, ചി​ന്നാ​ർ, മാ​ങ്കു​ളം പെ​രി​യ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തും പ​ട്ട​യം ന​ൽ​കി​ല്ല. ആ​ന​യി​റ​ങ്ക​ൽ ഡാ​മി​ന്‍റെ ചു​റ്റു​മാ​യി 169 ഹെ​ക്ട​ർ സ്ഥ​ലം വൈ​ദ്യു​തി ബോ​ർ​ഡി​നു​ണ്ട്. ഇ​തി​നു ബോ​ർ​ഡ് ക​ര​മ​ട​ക്കു​ന്നു​മു​ണ്ട്. ബേ​ർ​ഡി​ന്‍റെ തീ​രു​മാ​നം വ​ന്ന​തോ​ടെ കെ.​എ​സ്.​ഇ.​ബി പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത​തും പി​ന്നീ​ട് പ​ദ്ധ​തി വേ​ണ്ട​ന്നു വെ​ച്ച​തു​മാ​യ പെ​രി​ഞ്ചാം​കു​ട്ടി മേ​ഖ​ല​യി​ലും ബൈ​സ​ൺ വാ​ലി മേ​ഖ​ല​യി​ലു​മു​ള്ള ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്.

Tags:    
News Summary - Ten chain farmers do not have land documents; Electricity board with opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.