ചെറുതോണി: കനത്ത മഴയിൽ ഭൂമിയാംകുളം-സെമിനാരിപ്പടി റോഡ് തകർന്നു. അശാസ്ത്രീയ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയതു മൂലമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മഴയിൽ റോഡിൽ കോൺക്രീറ്റിങ് നടത്തിയതാണ് ആരോപണത്തിന് ഇടയാക്കിയിരിക്കുന്നത്.
റോഡ് നിർമിച്ച് മാസങ്ങൾക്കകം തന്നെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നിരുന്നു. പലസ്ഥലങ്ങളിലും ഇരുമ്പ് കമ്പികൾ പൊങ്ങി വന്നിരുന്നു. ഇവിടെയാണ് കമ്പി മൂടാൻ കോൺക്രീറ്റ് ചെയ്യുന്നത്. വളരെ മിനുസപ്പെടുത്തിയുള്ള റോഡിലെ കോൺക്രീറ്റിങ് വാഹനങ്ങൾ അപകടത്തിൽപെടാനും കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടുതലായി തകർന്ന ഭാഗം മാത്രം നന്നാക്കുന്നതിനാൽ അധികം വൈകാതെ ബാക്കി ഭാഗം കൂടി തകരും. കരാർ കാലാവധി കഴിഞ്ഞതിനാലും ബില്ല് പൂർണമായും മാറിക്കിട്ടുന്നതിനാലും പിന്നീട് കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞു നോക്കില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരാറുകാരൻ ആശാസ്ത്രീയ രീതിയിൽ അറ്റകുറ്റപ്പണി നടത്തി ബാക്കിയുള്ള ബില്ല് മാറുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.