തൊടുപുഴ: കോവിഡ് ആശങ്കയോടൊപ്പം പകർച്ചപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. ഒരു മാസത്തിനിടെ 4336 പേർക്ക് വൈറൽപനിയടക്കം പിടിപെട്ടത്. ജനുവരി മുതൽ ഒക്ടോബർവരെ 73 ഡെങ്കിപ്പനിയും 18 എലിപ്പനി കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ആറുപേർ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഏഴുമരണം എലിപ്പനി മൂലമമെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. എലിപ്പനി സംശയിക്കുന്ന 60 കേസുകളും റിപ്പോർട്ട് ചെയ്തു. പകർച്ചപ്പനികളുടെയും പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. ഇത് ആളുകളിൽ കോവിഡാണോയെന്ന ആശങ്കക്കിടയാക്കുന്നുണ്ട്.
മഴ കനത്തതോടെയാണ് എലിപ്പനി കേസുകൾ കൂടുതലായി റിേപ്പാർട്ട് ചെയ്യുന്നത്. ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയേ എലിപ്പനിയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
എലി, അണ്ണാന്, വളര്‍ത്തുമൃഗങ്ങളായ പശു, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്. പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ തലവേദന, പേശിവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയെല്ലാം എലിപ്പനി ബാധയെത്തുടര്‍ന്ന് ഉണ്ടാകാം. രോഗം കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്തലക്ഷണങ്ങളുണ്ടാകുന്നത്. വൃക്കകളെ ബാധിക്കുമ്പോള്‍ രക്തം കലര്‍ന്ന മൂത്രം പോവുക, മൂത്രത്തിെൻറ അളവ് കുറയുക, കാലില്‍ നീര് എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.
മലിനജലസമ്പര്‍ക്കം പരമാവധി ഒഴിവാക്കുകകയാണ് ആദ്യമായി ചെയ്യേണ്ടത്. മലിനജലസമ്പര്ക്കമുണ്ടായാല് കാലും കയ്യും സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക, ദുരന്തമേഖലകളില്‍ ശുചീകരണ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സുരക്ഷ ഉപാധികളായ ൈകയുറ, കാല്‍മുട്ടുവരെയുള്ള പാദരക്ഷകള്‍ എന്നിവ ധരിക്കണം.
എലിപ്പനിക്കെതിരെ ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കുക. ഈ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിർദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിയ എന്‍. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.