മറയൂര്‍: മറയൂര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിൽ ചിന്നാര്‍ വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ വനം സാക്ഷിയാക്കി വെള്ളിയാഴ്ച നടന്നത് അഞ്ച് കല്യാണം.
നെറ്റിക്കുടി ലോവര്‍ ഡിവിഷന്‍ സ്വദേശികളായ സ്വാമിനാഥന്‍-ശാന്തി ദമ്പതികളുടെ മകന്‍ സുഗന്‍ കോയമ്പത്തൂര്‍ സ്വദേശി ദര്‍മരാജ്- ഷീല ദമ്പതികളുടെ മകള്‍ അഖില, കോറനാട് എസ്‌റ്റേറ്റ് സ്വദേശിനി വിദ്യ-തിരുനല്‍വേലി സ്വദേശി രമേഷ്, മൂന്നാര്‍ കോളനി ശരവണന്‍- തിരുനല്‍വേലി കാലക്കുടി സുമിത, മാട്ടുപ്പെട്ടി സ്വദേശി പ്രദീപ്- തിരുപ്പൂര്‍ സ്വദേശിനി പ്രിയ, സൈലൻറ് വാലി അരുണ്‍മഹരാജ-കരൂര്‍ സ്വദേശിനി പ്രിയദര്‍ശിനി എന്നിവരാണ് വിവാഹിതരായത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കോവിഡ് സുരക്ഷ നിർദേശങ്ങള്‍ പാലിച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.