ചെറുതോണി: തോപ്രാംകുടി സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർഥിനിയെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ചശേഷം കടന്നുകളഞ്ഞു. പരിക്കേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം.
ബൈക്കിലെത്തിയ രണ്ട് യുവാക്കൾ മൃഗാശുപത്രിക്ക് സമീപം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവർ കൈപിടിച്ച് തിരിക്കുകയും േബ്ലഡ്കൊണ്ട് മുറിവേൽപിക്കുകയും ചെയ്തതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
ആക്രമികളിൽനിന്ന് രക്ഷപ്പെട്ട് നിലവിളിച്ച് തൊട്ടടുത്ത വീട്ടിൽ അഭയംതേടുകയായിരുന്നു. ആദ്യം മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ വിദഗ്ധ ചികിത്സക്ക് കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമാെണന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 30ന് പെൺകുട്ടിയെ ട്യൂഷൻ ക്ലാസിൽ പോയിവരുന്ന വഴി സഹപാഠിയും കൂട്ടുകാരായ ആറുപേരും ചേർന്ന് ഭീഷണിപ്പെടുത്തുകയും ബൈക്കിടിച്ച് വീഴ്ത്തുകയും ചെയ്തത് സംബന്ധിച്ച് വീട്ടുകാർ മുരിക്കാശ്ശേരി പൊലീസിൽ പരാതിപ്പെട്ടെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ കേസെടുക്കാതെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇതേതുടർന്ന് തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
കൂടുതൽ അന്വേഷണത്തിനായി ചുമതല കരിമണൽ സി.ഐക്ക് കൈമാറി. ബൈക്കിലെത്തിയ ആക്രമികൾ കേസ് പിൻവലിക്കണമെന്നും ഇെല്ലങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാെണന്ന് സംശയിക്കുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.