തൊടുപുഴ: പീരുമേട്ടിലും തൊടുപുഴയിലും കഴിഞ്ഞദിവസം പെയ്തത് കനത്ത മഴ. പീരുമേട്ടിൽ 106 മി.മീറ്ററും തൊടുപുഴയിൽ 68 മി.മീറ്ററും മഴയാണ് ലഭിച്ചത്.
ദേവികുളം -67, ഇടുക്കി -18, ഉടുമ്പൻചോല -16 എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. 55.08 ആണ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ വരെ ലഭിച്ച ശരാശരി മഴ. കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെ കല്ലാർകുട്ടി ഡാമിെൻറ ഒരു ഗേറ്റ് 15 സെ.മീ ഉയർത്തി ജലം ഒഴുക്കി.
അതേസമയം, പെരിയാറിലടക്കം ജില്ലയിലെ പ്രധാന പുഴകളിലും നീരൊഴുക്ക് ശക്തമായിട്ടുണ്ട്. 126.35 ആണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ ദിവസം 2372.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി വർധിച്ച് തിങ്കളാഴ്ച 2373.88ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.