തൊടുപുഴ: ഇടുക്കി ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നു.
ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം പീരുമേട് താലൂക്കിൽ 158 മി.മി, ഉടുമ്പൻചോല-40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി-52.4 മി.മി, തൊടുപുഴ -37.2മി.മി എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയുടെ അളവ്. നെടുങ്കണ്ടം രാജാക്കാട് റോഡിൽ മരം കടപുഴകി ബുധനാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു.
ഹൈറേഞ്ചിൽ പലയിടത്തും കനത്ത മഴ പെയ്തെങ്കിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ 129.30 അടിയും ഇടുക്കിയിൽ 2336.52 അടിയുമാണ് ജലനിരപ്പ്.
മുല്ലപ്പെരിയാറിൽ കഴിഞ്ഞ വർഷം ഇതേ ദിവസം 112.70 അടിയായിരുന്നു. കല്ലാർകുട്ടി അണക്കെട്ടിെൻറ രണ്ട് ഷട്ടറുകളാണ് തുറന്നത്.
പാംബ്ല അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി 300ഘനയടി ജലമാണ് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 39.66 മീറ്ററായി ഉയർന്നു. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.