തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം ആഘോഷത്തിന് ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്മസ് അവധിക്കായി അടച്ചതോടെയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചത്. ശനിയാഴ്ച മുതല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ അനുകൂലമായതോടെയാണ് ക്രിസ്മസ്, പുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നും കൂടുതല്‍ പേര് കുടുംബസമേതം ജില്ലയിലേക്ക് എത്തി തുടങ്ങിയത്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ പ്രവാഹം കണക്കിലെടുത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഡി.ടി.പി.സിയുടെയും പൊലീസിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാലു ദിവസം; എത്തിയത് 78,068 സഞ്ചാരികൾ
20 മുതല്‍ 23 വരെയുള്ള നാലു ദിവസങ്ങളില്‍ 78,068 സന്ദര്‍ശകരാണ് ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. അവധി ആരംഭിച്ച ശനിയാഴ്ച മുതലാണ് തിരക്ക് വര്‍ധിച്ചത്. 20ന് 9649 പേരാണ് സന്ദര്‍ശിച്ചത്. ശനിയാഴ്ച 23299, ഞായറാഴ്ച 27766, തിങ്കളാഴ്ച 17354 എന്നിങ്ങനെയാണ് നാലു ദിവസങ്ങളില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയവരുടെ എണ്ണം. ക്രിസ്മസ് ദിനമായ ബുധനാഴ്ച മുതല്‍ പുതുവത്സര ദിനം വരെ സന്ദര്‍ശകരുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് സൂചന. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് കൂടുതല്‍ സഞ്ചാരികളെത്തിയത്. ഇവിടെ നാലു ദിവസത്തിനിടെ 24,747 പേര് സന്ദര്‍ശനം നടത്തി. വാഗമണ്‍ മൊട്ടക്കുന്ന് -22606, പാഞ്ചാലിമേട് -4182, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് -8170, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് -2377, ശ്രീനാരായണ പുരം -2110, അരുവിക്കുഴി -566, രാമക്കല്‍മേട് -6519, മാട്ടുപ്പെട്ടി -2633, ആമപ്പാറ -4758 എന്നിങ്ങനെയാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. ഇതിനു പുറമെ കാല്‍വരിമൗണ്ട്, പരുന്തുംപാറ, അഞ്ചുരുളി, മലങ്കര ഡാം, തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ വ്യാപകമായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.