അടിമാലി: ഈ വെയ്റ്റിങ് ഷെഡിൽ കയറിയാൽ പാമ്പുകളെ മാത്രം ഭയന്നാൽ പോര. മേച്ചിൽ അടക്കം തലയിൽ വീഴുമോ എന്ന് കൂടി ഭയക്കണം. ആനച്ചാൽ - വെള്ളത്തൂൽ റോഡിൽ ചെങ്കുളത്താണ് നാട്ടിൽ മറ്റെങ്ങും കാണാൻ കഴിയാത്ത വെയ്റ്റിങ് ഷെഡ് ഉള്ളത്.
ചെങ്കുളം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പഞ്ചായത്ത് നിർമിച്ചതാണിത്. തറ കെട്ടി ഇരുമ്പ് പൈപ്പിൽ നിർമിച്ച ഷെഡ് ഷീറ്റ് മേഞ്ഞതാണ്. കൊങ്ങിണിയും ഇതര മുൾപ്പടർപ്പും ഇതിന് മുകളിലേക്ക് വളർന്ന് പന്തലിച്ചു.
ഭാരം താങ്ങാനാകാതെ ഷീറ്റുകൾ പൊട്ടി. മഴ പെയ്താൽ വെള്ളം മുഴുവൻ ഷെഡിന് ഉള്ളിൽ വീഴും. ഇതോടെ കുടയും ചൂടി നിൽക്കണം. സ്കൂൾ - കോളജ് വിദ്യാർത്ഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന വെയ്റ്റിങ് ഷെഡിനാണ് ദുരവസ്ഥ. മുകളിലേക്ക് പടർന്ന് കയറിയ കാട് വെട്ടിമാറ്റിയാൽ മഴയില്ലാത്തപ്പോൾ യാത്രക്കാർക്ക് കയറി നിൽക്കാം. പാമ്പുൾപ്പടെ ക്ഷുദ്ര ജീവികളെ പലപ്പോഴും ഇതിനുള്ളിൽ കണ്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.