വണ്ണപ്പുറം: അല്പം പിഴച്ചാൽ വാഹനങ്ങൾ റോഡിന് താഴെ കുഴിയിൽ വീഴും. വണ്ണപ്പുറം - തൊമ്മൻകുത്ത് റൂട്ടിൽ നടയ്ക്കൽ ബസ് സ്റ്റോപ്പിന് അടുത്താണ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞിരിക്കുന്നത്. ഇവിടം ചെറിയ വളവുമാണ്. റോഡിന്റെ ഇടിഞ്ഞ ഭാഗം കാടു കയറി കിടക്കുകയുമാണ്. അതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്തെ അപകടസ്ഥിതി മനസ്സിലാക്കാൻ കഴിയില്ല. റോഡിന്റെ ഇടിഞ്ഞ ഭാഗത്ത് റിബ്ബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്.
എന്നാൽ കാടുകയറി മൂടിയതിനാൽ ഇത് കാണാൻ കഴിയില്ല. നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് പണിയുമായി ബന്ധപ്പെട്ട് ദിവസവും നിരവധി ഭാരവാഹനങ്ങൾ ഇതുവഴി ഓടുന്നുണ്ട്. ഇതുകൂടാതെ സർവീസ് ബസുകളും തൊമ്മൻകുത്ത്, ആനചാടി കുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്ന വാഹനങ്ങളും ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ അരികാണ് അപകടകാരമാം വിധം ഇടിഞ്ഞത്.
റോഡ് ബാലപ്പെടുത്താൻ വൈകിയാൽ ശക്തായി തുടരുന്ന മഴയിൽ കൂടുതൽ ഭാഗം ഇടിയാനും ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കാനും ഇടയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പി.ഡബ്ലു. ഡി. അധികൃതർ ഇതുവരെ റോഡ് ബലപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.