ഇടുക്കിയിൽ കോവിഡ്​ ലക്ഷണമുള്ള വൃദ്ധയായ അമ്മയെ പെരുവഴിയിൽ തള്ളി മകൻ മുങ്ങി

ഇടവെട്ടി (ഇടുക്കി): കോവിഡ് ലക്ഷണങ്ങളുള്ള 85കാരിയെ മകളുടെ വീടിന് സമീപം പെരുവഴിയിൽ ഇറക്കിവിട്ട് മകൻ കടന്നുകളഞ്ഞു. തൊടുപുഴക്കുസമീപം ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡായ തൊണ്ടിക്കുഴയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്​.

വയോധികയെ പിന്നീട്​ ആരോഗ്യപ്രവർത്തകരും പൊലീസും മകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ തൊടുപുഴ സി.ഐക്ക് പരാതി നൽകി.

മറ്റൊരു മകനൊപ്പമായിരുന്നു വയോധികയുടെ താമസം. മകന്​ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് വയോധികയെ മറ്റൊരു മക​െൻറ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇയാളാക​െട്ട വ്യാഴാഴ്ച തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന്​ പറഞ്ഞ്​ സമീപത്തെ റോഡിൽ വയോധികയെ ഇറക്കിവിട്ട് സ്ഥലം വിടുകയായിരു​െന്നന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

അയൽവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് ആശ പ്രവർത്തക നിജയും പഞ്ചായത്ത്​ അംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ റിയാസും സ്ഥലത്തെത്തിയത്. വഴിയിൽ വീണ് പരിക്കേറ്റെങ്കിലും ഇവർ മകളുടെ വീടുവരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തിൽ പോയിരുന്ന മകളും തിരിച്ചെത്തി.

ഉടൻ വ​േയാധികയെ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യസഹായം നൽകി. ഇവർക്ക് പനിയും ശ്വാസംമുട്ടലുമുണ്ട്. വയോധികയെ ഇപ്പോൾ ആദ്യം താമസിച്ചിരുന്ന വീട്ടിൽതന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കോവിഡ് പരിശോധനക്ക്​ വിധേയയാക്കും.

Tags:    
News Summary - In Idukki, elderly mother with covid symptoms was abandoned on the road by son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.