കലയന്താനി: വീടിരിക്കുന്ന 10 സെന്റ് ഭൂമിക്കും പട്ടയ ലഭിക്കുന്നതിന് വേണ്ടി തൊടുപുഴ താലൂക്ക് ഓഫീസിന് മുമ്പിൽ ഒറ്റയാൾ സമരമിരുന്ന കലയന്താനി സ്വദേശിനി അമ്മിണി കൊച്ചുകുഞ്ഞിന് ഇനിയും പട്ടയം ലഭിച്ചില്ല.അരനൂറ്റാണ്ടായി കൈവശമുള്ള ഭൂമിക്ക് അമ്മിണി കൊച്ചുകുഞ്ഞിന് പട്ടയം നൽകാമെ റിപ്പോർട്ട് ആലക്കോട് വില്ലേജ് ഓഫിസർ താലൂക്ക് ഓഫിസിലേക്ക് നൽകിയിരുന്നു. എന്നാൽ പട്ടയം ലഭിച്ചില്ല. അമ്മിണിയുടെ ഭർത്താവിനെ അടക്കം ചെയ്ത സ്ഥലം ഉൾപ്പെടെ അയൽവാസിയും മക്കളും ചേർന്ന് വ്യാജരേഖ ചമച്ച് കൈയേറുകയും മതിൽകെട്ടി അതിനുമുകളിൽ ഉയരമുള്ള ടിൻഷീറ്റ് മറ സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണെന്ന് അമ്മിണി കൊച്ചുകുഞ്ഞ് പറഞ്ഞു.
73 വയസ്സ് പിന്നിട്ട അമ്മിണിക്കും കാല് തളർന്ന മകൾക്കും ചെറിയ വീട്ടിലേക്ക് പാറയിടുക്കിലൂടെ എത്താൻ പെടാപാട് പെടണം.അമ്മിണി കൊച്ചുകുഞ്ഞിന്റെ വീട് ഉൾപ്പെടെ സ്ഥലത്തിന് വ്യാജപട്ടയം തയാറാക്കിയത് റദ്ദ് ചെയ്യണമെന്നും ഗൂഢാലോചന നടത്തിയ കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട സമരപരിപാടികൾക്ക് സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചേർന്ന് രൂപവത്കരിച്ച സമരസഹായ സമിതി പിന്തുണ പ്രഖ്യാപിച്ചു. അഡ്വ. ടോം ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഐ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ബിജു, ടി.ജെ. പീറ്റർ, ശ്രീജിത് പൂമാല, സിബി സി. മാത്യു, എൻ. വിനോദ്കുമാർ, ജെയിംസ് കോലാനി, ബേബി വടക്കേക്കര, സി.സി. ശിവൻ, ചന്ദ്രബോസ് മുട്ടം, ജോയി ജോർജ്, പി.എം. ജോയി തുടങ്ങിയവർ സംസാരിച്ചു. സമരസഹായ സമിതി ചെയർമാനായി ശ്രീജിത് പൂച്ചപ്ര, കൺവീനറായി ജെയിംസ് കോലാനി എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.