കുമളി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കളെ കുമളിയിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശികളായ പിണ്ടിമന, കാളാപറമ്പിൽ വീട്ടിൽ അമൽ ജോർജ് (32)നെല്ലിമറ്റം, വടക്കേടത്ത് പറമ്പിൽ സച്ചു ശശിധരൻ (32), നെല്ലിക്കുഴി, പാറേക്കാട്ട് വീട്ടിൽ അമീർ.പി.എച്ച് (41) എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്നും അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷത്തിലധികം വിലമതിക്കുന്ന 895 ഗ്രാം ഹഷീഷ് ഓയിൽ കണ്ടെടുത്തു. സംസ്ഥാന അതിർത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ യുവാക്കളുടെ സംസാരത്തിൽ സംശയം തോന്നിയാണ് ഇവരെ വിശദമായി പരിശോധിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.
ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴിയാണ് ലഹരിമരുന്ന് കടത്തിക്കൊണ്ട് വന്നത്. ഇതിനു മുമ്പും പ്രതികൾ ലഹരിമരുന്നു കടത്തിയതിന്റെ സൂചനയും എക്സൈസ് സംഘത്തിന് ലഭിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. പീരുമേട് സർക്കിൾ ഇൻസ്പെക്ടർ എം. കെ. പ്രസാദ്, എക്സൈസ് ഉദ്യോഗസ്ഥരായ സേവിയർ പി. ഡി, ജയൻ. പി. ജോൺ, അനീഷ് ടി. എ, ജോബി തോമസ്, സുജിത്ത് പി.വി, ബിജു പി.എ, അർഷാന കെ.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.