അടിമാലി: അടിമാലി ടൗണിലെ മത്സ്യവിൽപന ശാലകളിൽ നടത്തിയ പരിശോധനയിൽ 11 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടി നശിപ്പിച്ചത്.
അടിമാലി ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്നാണ് അഴുകിയ മത്സ്യം പിടികൂടിയത്. 15 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽപോലും മത്സ്യം വിൽക്കുന്നത് കണ്ടെത്തി. ഇത്തരക്കാർക്ക് പിഴ ചുമത്തുകയും മാർഗ നിർദേശം പാലിച്ച് വിൽപന നടത്താൻ നിർദേശം നൽക്കുകയും ചെയ്തു.
രാസവസ്തുക്കൾ ചേർത്ത മീൻ വ്യാപകമായി വിൽക്കുന്നതായും ട്രോളിങ് നിരോധനം ഇത്തരക്കാർ ചാകരയാക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.ദേവികുളം ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ആൻ മരിയ, ജില്ല ഫിഷറീസ് അസി.ഓഫിസർ നൗഷാദ്, ദേവിയാർ കോളനി പൊതുജനാരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഡി. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.