മൂന്നാര്‍: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷെൻറ കീഴിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ബുധനാഴ്ച തുറന്നെങ്കിലും സന്ദര്‍ശകര്‍ ആരും എത്തിയില്ല. രാവിലെ 7.30ഒാടെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇരവികുളം ദേശീയോദ്യാനമടക്കം ഇക്കോ ടൂറിസം സെൻററുകള്‍ തുറന്നത്.
എന്നാല്‍, പാര്‍ക്ക് അടക്കുന്നതുവരെ അന്വേഷണത്തിനുപോലും സന്ദര്‍ശകര്‍ എത്തിയില്ല. സംസ്ഥാനത്തെ വിവിധ മേഖലകള്‍ കണ്ടെയ്ൻമെൻറ് സോണായി തുടരുന്നതും ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് ടൂറിസം മേഖലക്ക് തിരിച്ചടി. മൂന്നാറിലെ വനം വകുപ്പ് ഡിവിഷനു കീഴില്‍ ആദിവാസി വാച്ചര്‍മാരടക്കം 347 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
എട്ടുമാസത്തില്‍ നാലു കോടിയിലധികം നഷ്ടമാണ് സംഭവിച്ചത്. എന്നാല്‍, ആര്‍ക്കും ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പാര്‍ക്കില്‍ സന്ദര്‍ശകര്‍ എത്തിയില്ലെങ്കിൽ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.