തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ഐ ടിപ്സൺ തോമസിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് പരിശോധന നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനാണ് സംഘം എത്തിയത്. എന്നാൽ, എല്ലാ ഫയലും ഉദ്യോഗസ്ഥർക്ക് കാണാൻ കഴിഞ്ഞില്ല. തുടർന്ന് പണി നടത്തിയ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയും പരിശോധന നടത്തി. ചില ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
11ാം വാർഡിൽ കിണർ കുഴിക്കാതെ പണം കൈപ്പറ്റിയ ആളുടെ സ്ഥലവും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് കണ്ടെത്തൽ. ഫയലുകൾ അടുത്ത ദിവസം മുട്ടത്തെ വിജിലൻസ് ഓഫിസിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചരവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.