ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ കേ​ര​ള യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ഗാ​ന്ധി സ്‌​ക്വ​യ​റി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡ്‌ കീ​റി​ന​ശി​പ്പി​ച്ച നി​ല​യി​ൽ

കട്ടപ്പനയിൽ ഐശ്വര്യ കേരള യാത്രയുടെ ​ഫ്ലക്​സ്​ കീറി; പിന്നിൽ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ് പോ​രെന്ന്​ സംശയം

ക​ട്ട​പ്പ​ന (ഇടുക്കി: പ്രതിപക്ഷ നേതാവ്​ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​ടെ കേ​ര​ള യാ​ത്ര​യു​ടെ ഫ്ല​ക്സ് ബോ​ർ​ഡ്‌ ക​ട്ട​പ്പ​ന​യി​ൽ കീ​റി​ന​ശി​പ്പി​ച്ച നി​ല​യി​ൽ. ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​ർ, ഇ​ടു​ക്കി ക​വ​ല, സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ബോ​ർ​ഡു​ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി ന​ശി​പ്പി​ച്ച​ത്.  ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ ചി​ത്ര​മി​ല്ലാ​ത്ത ഫ്ല​ക്സ് ബോ​ർ​ഡാ​ണ് ന​ശി​പ്പി​ച്ച​ത്.

ഇ​ത് കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ് ​േപാ​രി​െൻറ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തെ ടൗ​ണി​ലെ ക​ട​ക​ളി​ലെ സി.​സി ടി.​വി ദൃ​ശ്യം പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. യാ​ത്ര​യോ​ട്​ അ​നു​ബ​ന്ധി​ച്ച്​ ടൗ​ണി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ൽ ഒ​ട്ടു​മി​ക്ക നേ​താ​ക്ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും എം.​പി​യെ ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ൾ വി​മു​ഖ​ത പ്ര​ക​ടി​പ്പി​ച്ചു.

ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ത​ക​ർ​ത്ത​തി​ന്​ പി​ന്നി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് മു​ര​ളി അറിയിച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഇ.​എം. ആ​ഗ​സ്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തോ​ടൊ​പ്പം പാ​ർ​ട്ടി ത​ല​ത്തി​ലും അ​ന്വേ​ഷി​ക്കു​മെ​ന്നും കു​റ്റം തെ​ളി​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​നോ​ജ് പ​റ​ഞ്ഞു. ഡി.​സി.​സി അം​ഗം ജോ​യി പൊ​രു​ന്നോ​ലി, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജോ​യി കു​ട​ക്ക​ച്ചി​റ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി​ബി പാ​റ​പ്പാ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Aishwarya Kerala Yatra's Flex Tear in Kattappana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.