കട്ടപ്പന: ലഹരിവസ്തുക്കൾ ഉപയോഗിച്ചശേഷം 65കാരിയെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. വലിയതോവാള മന്നാക്കുടി കിണറ്റുങ്കൽ കെ.ആർ. സജിത്ത് (29), സഹോദരൻ കെ.ആർ. അജിത്ത് (26), വലിയതോവാള താന്നിപ്പാലം മൂത്തേടത്ത് മഠത്തിൽ റോയൽ റോണി (18) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ഉൾപ്പെട്ട സംഘം ലഹരിവസ്തുക്കൾ ഉപയോഗിച്ചശേഷം ആളുകളെ കൈയേറ്റം ചെയ്യുന്നതും മറ്റും വർധിച്ചതോടെ ഒപ്പുശേഖരണം നടത്തി പൊലീസ് മേധാവിക്ക് പരാതി നൽകാൻ നാട്ടുകാർ തീരുമാനിച്ചിരുന്നു. ഇതിനായി ഒപ്പുശേഖരണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അക്രമം.
സംഘത്തിനൊപ്പം പോയ കൊച്ചുമകനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ വയോധികയെ ഇവർ കൈയേറ്റം ചെയ്യുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നു. മകൻ തടസ്സം പിടിക്കാൻ എത്തിയപ്പോൾ ഇയാളെയും ആക്രമിച്ചു. ഇവർക്കെതിരെ ഒപ്പുശേഖരണം നടത്തുന്നവർക്കൊപ്പം ഇദ്ദേഹവും ഉൾപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.