വാ​ഴ​വ​ര​യി​ൽ ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ച കാ​ർ

ഓട്ടത്തിനിടെ കാറിന്​ തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ക​ട്ട​പ്പ​ന: ഇ​ടു​ക്കി റോ​ഡി​ൽ വാ​ഴ​വ​ര​ക്ക് സ​മീ​പം ഓ​ട്ട​ത്തി​നി​ടെ കാ​റി​നു തീ​പി​ടി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി മാ​ത്യു പി. ​ജോ​സ​ഫി​െൻറ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മാ​ത്യു​വും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​നു തീ​പി​ടി​ച്ച​ത് മ​റ്റു​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും തീ​പ​ട​ർ​ന്നു ക​ഴി​ഞ്ഞി​രു​ന്നു.

ഇ​വ​ർ പു​റ​ത്തി​റ​ങ്ങാ​ൻ വൈ​കി​യി​രു​ന്നെ​ങ്കി​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​യേ​നെ. സ്ഥ​ല​ത്തെ​ത്തി​യ ക​ട്ട​പ്പ​ന അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യി​രു​ന്നു.

Tags:    
News Summary - car burned in running family escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.