കട്ടപ്പന: മൂന്നാഴ്ചയോളം യുവാവിെൻറ മൂക്കിനുള്ളിൽ കഴിഞ്ഞ നാല് സെന്റിമീറ്റർ വലുപ്പമുള്ള കുളയട്ടയെ പറത്തെടുത്തു. കട്ടപ്പന വാലുമ്മേൽ ഡിബിെൻറ (39) മൂക്കിൽനിന്നാണ് പുറത്തെടുത്തത്. ആഴ്ച്കൾക്ക് മുമ്പുണ്ടായ തുമ്മലിൽനിന്നാണ് ശാരീരിക അസ്വസ്ഥതയുടെ തുടക്കം. തുടർച്ചയായ തുമ്മൽ കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന ധാരണയിൽ കാര്യമാക്കാതെയിരുന്ന ഡിബിെൻറ മൂക്കിൽനിന്ന് പിന്നീട് രക്തംവരാൻ തുടങ്ങി. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. എൻഡോസ്കോപ്പിയടക്കം ചെയ്തുനോക്കിയെങ്കിലും കാരണം കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളിമരുന്നുമായി ഡിബിൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥതകൾ മാറിയില്ല. പിന്നീട് ആയുർവേദവും പരീക്ഷിച്ചെങ്കിലും മൂക്കിനുള്ളിൽ നിന്ന് രക്തം വരവുതുടർന്നു. ആഴ്ചകൾ നീണ്ടിട്ടും ചികിത്സക്ക് ഫലമില്ലാതെ വന്നതോടെ തിങ്കളാഴ്ച വൈകീട്ട് പള്ളിക്കവലയിലുള്ള ഇ.എൻ.ടി വിദഗ്ധ ഡോ. ശ്രീജമോളെ സമീപിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ രക്തം കുടിച്ചിരുന്ന കുളയട്ടയെ കണ്ടെത്തിയത്. ഉടൻതന്നെ അട്ടയെ പുറത്തെടുത്തു. ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച് മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളിൽ കയറിയതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.