കട്ടപ്പന: ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽപോയ യുവാവിനെ ഒരുവർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന അമ്പലക്കവലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽപോയ പോത്തൻ അഭിലാഷ് എന്ന കാവുംപടി മഞ്ചാങ്കൽ അഭിലാഷിനെയാണ് (38) പളനിയിൽനിന്ന് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവർഷം മുമ്പ് കട്ടപ്പന സ്വദേശിയായ അയ്യൻവേലിൽ ഷാജിയെ (50) വെട്ടിപ്പരിക്കേൽപിച്ച് ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കുവേണ്ടി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
തുടർന്നാണ് പ്രതി പളനിയിലുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.