കട്ടപ്പന: തമിഴ്നാട്ടിൽനിന്ന് പഠനയാത്രക്കെത്തിയ വിദ്യാർഥികൾ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് ഈട്ടിത്തോപ്പിൽ നിയന്ത്രണം വിട്ടുമറിഞ്ഞു. റോഡരികിലെ ടെലിഫോൺ പോസ്റ്റിൽ ബസ് തങ്ങി നിന്നതിനാൽ അപകടം ഒഴിവായി. തമിഴ്നാട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് മൂന്നാറിലേക്ക് പഠനയാത്രക്ക് എത്തിയതായിരുന്നു വിദ്യാർഥികളും അധ്യാപകരും ഡ്രൈവറും അടക്കം 19 പേരടങ്ങുന്ന സംഘം.
കുമളിയിൽനിന്ന് അടിമാലിയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഈട്ടിത്തോപ്പ് പള്ളിക്ക് സമീപം കൊടുംവളവിൽ അപകടത്തിൽപെട്ടത്. വഴി പരിചയമില്ലാത്തതിനാൽ ഡ്രൈവർക്ക് കുത്തിറക്കവും കൊടുംവളവുമുള്ള റോഡിൽ ബസിെൻറ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തലകീഴായി ബസ് മറിഞ്ഞെങ്കിലും റോഡരുകിൽ നിന്ന ടെലിഫോൺ പോസ്റ്റിൽ തങ്ങിനിന്നു. വിദ്യാർഥികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറിഞ്ഞ ബസിൽനിന്ന് യാത്രക്കാരെ ഓരോരുത്തരായി പുറത്തിറക്കുകയും വടംകെട്ടി ബസ് കുഴിയിലേക്ക് മറിയുന്നത് തടയുകയും ചെയ്തു.
വാഹനത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. ബസ് മറിഞ്ഞതോടെ മാനസിക സംഘർഷത്തിലായ വിദ്യാർഥികൾ പഠനയാത്ര അവസാനിപ്പിച്ച് മറ്റൊരു വാഹനത്തിൽ തിരിച്ചുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.