കട്ടപ്പന: ജില്ലയിൽ തുടർച്ചയായി മഴ പെയ്തു തുടങ്ങിയതോടെ ദുരിതവും തുടരുന്നു. കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെത്തുടർന്ന് വീട് പൂർണമായി തകർന്നു വീണു. കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഞായറാഴ്ച രാവിലെ എട്ടരയോടെ ഇടിഞ്ഞത്. വീട്ടിൽ കുട്ടികളെല്ലാവരും ഉണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാൾ വലിയ ദുരന്തം ഒഴിവായി. സുമേഷും ഭാര്യ ആതിരയും ഒന്നരയും മൂന്നരയും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു.
മേഖലയിൽ ശക്തമായ മഴയാണ് തുടരുന്നത്. വീട് തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് കുടുംബം. അടിയന്തരമായി ഇവർക്ക് പുനരധിവസിക്കാൻ വീടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. ന്യൂനമർദം ശക്തിപ്രാപിച്ചതോടെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.