ആ​ല​ടി-​പെ​രി​ക്ക​ണ്ണി നി​വാ​സി​ക​ൾ​ക്ക്​ ആ​ശ്ര​യ​മാ​യ മു​ളം ച​ങ്ങാ​ടം

ആലടി പെരിക്കണ്ണി നിവാസികൾക്ക് ആശ്രയം മുളം ചങ്ങാടം

കട്ടപ്പന: ആലടി -പെരിക്കണ്ണി നിവാസികൾക്ക് പെരിയാർ അക്കരെ കടക്കാൻ ആശ്രയം മുളം ചങ്ങാടം മാത്രം. 2018ലെ കനത്ത പ്രളയത്തിൽ ആലടി-പെരിക്കണ്ണി നിവാസികളുടെ സഞ്ചാരമാർഗമായിരുന്ന ഇരുമ്പു നടപ്പാലം ഒലിച്ച് പോയതോടെയാണിത്. തകർന്ന നടപ്പാലത്തിന്റെ സ്ഥാനത്ത് പുതിയത് നിർമിക്കാൻ നടപടി ഉണ്ടാകാത്തതിനാൽ യാത്രാമാർഗം ഇല്ലാതായ നാട്ടുകാർക്ക് തുടർച്ചയായ നാലാം വർഷവും പെരിയാറ്റിൽ ചങ്ങാടമിറക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.

അയ്യപ്പൻകോവിൽ-ഉപ്പുതറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ ഉണ്ടായിരുന്ന പാലം 2018 ആഗസ്റ്റ് 16നാണ് പ്രളയജലത്തിലും മുല്ലപെരിയാർ തുറന്നുവിട്ട കുത്തൊഴുക്കിലും പൂർണമായി ഒലിച്ചുപോയത്. അതോടെ പൊരിക്കണ്ണി മേഖലയിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. മേഖലയിലെ 450ഓളം കുടുംബങ്ങളാണ് പാലം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്നത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവർക്കും ഈ ചങ്ങാടത്തെ ആശ്രയിച്ചേ പെരിയാർ കടക്കാനാവു.22 വർഷം മുമ്പ് ചങ്ങാടം മുങ്ങി വലിയ അപകടം ഉണ്ടായശേഷം 2003ലാണ് എം.പി ഫണ്ട് ഉപയോഗിച്ച് ഇവിടെ ഇരുമ്പു നടപ്പാലം നിർമിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ കിടന്നതിനെ തുടർന്ന് പ്രളയത്തിൽ പാലം പൂർണമായി ഒലിച്ചുപോകുകയായിരുന്നു. ഇനി വാഹനം കടക്കാവുന്ന പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന് സംസ്‌ഥാന സർക്കാരോ ജനപ്രതിനിധികളോ കനിയണം.

Tags:    
News Summary - residents of Aladi Perikanni depend on Bamboo raft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.