കട്ടപ്പന: കാലവർഷം കനത്തതോടെ വൈദ്യുതി ബോർഡിലെ ഒരുവിഭാഗം ജീവനക്കാർക്ക് വിശ്രമമില്ല. കാറ്റിൽ തകർന്ന വൈദ്യുതി പോസ്റ്റുകൾ പുനഃസ്ഥാപിച്ചും ലൈനുകളിലെ തകരാറുകൾ പരിഹരിക്കാനും ഒാട്ടത്തിലാണ് ഇവർ.
മഴ ശക്തമായതോടെ ജനങ്ങൾ വെള്ളവും വൈദ്യുതിയുമില്ലാതെ കഷ്ടപ്പെടുകയാണ്. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും കഴിഞ്ഞ അഞ്ചു ദിവസമായി വൈദ്യുതിയില്ല. വ്യാപകമായി പോസ്റ്റുകൾ തകർന്നതിനാൽ വൈദ്യുതി മുടങ്ങി.
വൈദ്യുതി ബോർഡിലെ താൽക്കാലിക ജീവനക്കാരടക്കം ദിവസങ്ങൾ പണിയെടുത്താലും ഇവ പുനഃസ്ഥാപിക്കുക ദുഷ്കരമാണ്.
ഈ സാഹചര്യത്തിലാണ് രാവും പകലും വൈദ്യുതി ബോർഡ് ഒരു വിഭാഗം ജോലി എടുക്കുന്നത്. ഇവരുടെ നിരന്തരമായ പരിശ്രമത്തിൽ കട്ടപ്പന മേഖലയിൽ തകർന്ന വൈദ്യുതി ബന്ധം വ്യാഴാഴ്ച പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.