കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട​യി​ൽ

വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​

മ​രം വീ​ണ​പ്പോ​ൾ

മരം വീണ് വീട്​ തകർന്നു; വീട്ടുടമക്ക്​ പരിക്ക്​

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ ല​ബ്ബ​ക്ക​ട​യി​ൽ മ​രം വീ​ണ് വീ​ട്​ ത​ക​ർ​ന്നു. വീ​ട്ടു​ട​മ​ക്ക്​ പ​രി​ക്കേ​റ്റു. ല​ബ്ബ​ക്ക​ട കാ​ര​ക്കു​ന്നേ​ൽ ജ​യിം​സി​ന്‍റെ വീ​ടി​ന്​ മു​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​രം വീ​ണ​ത്. കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന ഈ​ട്ടി​യാ​ണ് വീ​ടി​നു മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി​യ​ത്. ഈ ​സ​മ​യം ജ​യിം​സും ഭാ​ര്യ​യും മ​ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മ​രം വീ​ടി​നു മു​ക​ളി​ൽ പ​തി​ച്ച​ത്. ഓ​ട് തെ​റി​ച്ചു​വീ​ണാ​ണ് ജ​യിം​സി​ന് ചെ​റി​യ തോ​തി​ൽ പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു.

Tags:    
News Summary - The tree fell and the house collapsed; Homeowner injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.