കട്ടപ്പന: വീട്ടിലേക്കുള്ള പടിക്കെട്ടുകൾ സ്വകാര്യവ്യക്തി ജെ.സി.ബി ഉപയോഗിച്ച് തകർത്തതായി വീട്ടമ്മയുടെ പരാതി. കുന്തളംപാറ സ്വദേശിനി കൂടപ്പുഴയിൽ ഷിജിമോൾ അഗസ്റ്റിൻ ആണ് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് കയറുന്ന പടിക്കെട്ടുകൾ തകർത്തെന്നാണ് പരാതി. എന്നാൽ, തങ്ങളുടെ സ്ഥലത്ത് അനധികൃതമായി നിർമിച്ച പടിക്കെട്ടുകൾ കോടതി ഉത്തരവ് പ്രകാരം പൊളിച്ചുമാറ്റിയെന്നാണ് അയൽവാസിയുടെ വിശദീകരണം.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആറ് വർഷമായി ഷിജി ഈ വഴിയാണ് വീട്ടിലേക്ക് കയറാനും ഇറങ്ങാനും ഉപയോഗിച്ചിരുന്നത്. 1.60 ലക്ഷം രൂപക്ക് ഈ സ്ഥലം താൻ വിലക്ക് വാങ്ങിയതാണെന്നും അതിന്റെ രേഖകൾ തന്റെ പക്കൽ ഉണ്ട് എന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാനാണ് അയൽവാസി ശ്രമിക്കുന്നതെന്നും ഷിജി ആരോപിച്ചു. എന്നാൽ, സ്ഥലം തങ്ങളുടെ അധീനതയിൽ ആണെന്നും അതിനാവശ്യമായ കോടതി ഉത്തരവുകൾ തങ്ങളുടെ പക്കൽ ഉണ്ട് എന്നും അയൽവാസി വ്യക്തമാക്കി.
ഷിജിയുടെ വീട്ടിലേക്കുള്ള നടകൾ ജെ.സി.ബി ഉപയോഗിച്ച്
പൊളിച്ചു മാറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.