വടക്കേപ്പുഴ

വടക്കേപ്പുഴയിൽ കയാക്കിങ് പദ്ധതിക്ക് ചിറകുമുളക്കുന്നു

മൂലമറ്റം: സംസ്ഥാന ബജറ്റിൽ വീണ്ടും പ്രതീക്ഷയോടെ വടക്കേപ്പുഴ. കാലങ്ങളായുള്ള കുളമാവുകാരുടെ ആവശ്യമായ വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് വീണ്ടും ചിറകുമുളക്കുമെന്ന പ്രതീക്ഷയിലാണ് കുളമാവ് നിവാസികൾ. ബജറ്റിൽ കുളമാവ് വടക്കേപ്പുഴ പദ്ധതിയിൽ കയാക്കിങ് തുടങ്ങുമെന്ന പ്രഖ്യാപനമാണ് കുളമാവ് ടൂറിസത്തിന് പ്രതീക്ഷ നൽകുന്നത്.

കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള വടക്കേപ്പുഴ ചെക്ക് ഡാമിൽ ഹൈഡൽ ടൂറിസം പദ്ധതിയിൽപെടുത്തി പ്രഖ്യാപനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഇനിയും നടപടിയായില്ല. അപകടരഹിത ബോട്ടിങ് നടത്താനും ടൂറിസത്തിന് ഏറെ സാധ്യതയുള്ളതാണ് വടക്കേപ്പുഴ ബോട്ടിങ്. എല്ലാക്കാലത്തും ജലസമൃദ്ധമായതിനാൽ ഇവിടെ ടൂറിസം എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുളമാവ് നിവാസികൾക്ക് ഏറെ പ്രയോജനകരമാകും.

Tags:    
News Summary - Kayaking project in Vadakkepuzha is taking off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.