വെള്ളിയാമറ്റം: വികസനമെത്താതെ കിഴക്കന്‍മല മേഖല. വെള്ളിയാമറ്റം പഞ്ചായത്തിൽ 10ാം വാർഡിലെ കിഴക്കന്മലയിൽ നാൽപതിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽനിന്ന് മൂന്ന് കി.മീ. അകലെയാണ് കിഴക്കന്‍മല. ഒരു കി.മീറ്റർ മാത്രമാണ് ഗതാഗതയോഗ്യമായ വഴിയുള്ളത്.
തുടർന്ന് രണ്ട് കി.മീ. നടപ്പാത മാത്രമാണുള്ളത്. നടപ്പാത വീതികൂട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. രണ്ട് വർഷം മുമ്പ് റോഡിന് ഫണ്ട് അനുവദിച്ചിരുന്നതാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടർ നടപടി ഉണ്ടായില്ല. പഞ്ചായത്തിൽനിന്ന് കാര്യമായ ഒരുസഹായവും പ്രദേശത്തേക്ക് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വാഹന സൗകര്യമില്ലാത്തതിനാൽ രോഗികളെ ചുമന്നാണ് റോഡിലെത്തിക്കുന്നത്. വയോധികർ ഏറെ പണിപ്പെട്ടാണ് പുറംലോകത്ത് എത്തുന്നത്. വീടുനിർമാണം അടക്കം ഭാരിച്ച ചെലവുള്ളതിനാൽ ഏറെ ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.