ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​ലെ വെ​ള്ള​ച്ചാ​ട്ടം

വേണം, പ്രകൃതിയെ അറിഞ്ഞുള്ള ടൂറിസം വികസനം

വനവും വന്യജീവികളുമാണ് ഇടുക്കി ടൂറിസത്തിന്‍റെ മുഖ്യ ആകർഷണമെങ്കിലും ജൈവ വൈവിധ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള ടൂറിസം നയം ജില്ലയിൽ ഇല്ല എന്ന് പറയാം. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പാരിസ്ഥിതികമായി ദുർബലമാണ്. മിക്ക കേന്ദ്രങ്ങളിലും ആൾത്തിരക്ക് കൂടുതലും. സഞ്ചാരികളെ അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ വ്യക്തമായ സംവിധാനത്തിന്‍റെ അഭാവം പ്രകടമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും സഞ്ചാരികളെ ഉൾക്കൊള്ളാനുള്ള ശേഷിയെക്കുറിച്ച് കാര്യമായ പഠനവും നടന്നിട്ടില്ല. ഇത് പലയിടത്തും അനിയന്ത്രിത ആൾക്കൂട്ടത്തിന് കാരണമാകുന്നു.

ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകുന്ന ഉന്നത നിലവാരമുള്ള ടൂറിസം സംസ്കാരത്തിന്‍റെ അനിവാര്യതയാണ് നിലവിലെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. ടൂറിസം കേന്ദ്രങ്ങൾ മാലിന്യരഹിതമാക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കണം. പാടങ്ങൾ, തോട്ടങ്ങൾ, ആദിവാസി കോളനികൾ തുടങ്ങിയ ചെറുഘടകങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഇനിയും യാഥാർഥ്യമായിട്ടില്ല. ആദിവാസി യുവജനങ്ങളെ ഇത്തരം മേഖലകളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും. വന്യജീവി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ടൂറിസം മേഖലകളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ഒഴിവാക്കാനും നടപടി വേണം. വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരതയും വിപുലീകരണവും ഡിജിറ്റൽ വിപണനവും മറ്റും ശക്തിപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ആവശ്യമായ ഗവേഷണ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്. ജില്ലയിലെ ടൂറിസം, വനംവന്യജീവി മേഖലകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഇവയെ വിദ്യാഭ്യാസം, ബോധവത്കരണം, ഗവേഷണം തുടങ്ങിയ ഘടകങ്ങളടങ്ങുന്ന ബയോഗാലക്സിക്ക് കീഴിൽ കൊണ്ടുവരണമെന്നും അഭിപ്രായമുണ്ട്.

വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇടുക്കിയിൽ സമഗ്രമായ ജൈവ വൈവിധ്യ മാപ്പിങ് നടത്തണം. പരിസ്ഥിതി ദുർബല കേന്ദ്രങ്ങൾ സംരക്ഷിക്കാൻ ഓരോ കേന്ദ്രത്തിനും താങ്ങാവുന്ന സന്ദർശകരുടെ എണ്ണം ശാസ്ത്രീയമായി നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യമുക്ത സംസ്കാരം പ്രോത്സാഹിപ്പിക്കുക, സഞ്ചാരികൾക്ക് വാങ്ങാനും കൊണ്ടുപോകാനും ഉതകുന്നവിധം പാലുൽപന്നങ്ങൾ നിർമിച്ച് ഇടുക്കി ബ്രാൻഡിൽ വിപണനം ചെയ്യാൻ ഡെയറി പാർക്ക് സ്ഥാപിക്കുക, ഇടുക്കിയുടെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹെർബൽ സുഗന്ധവ്യഞ്ജന പാർക്ക് സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും ഈ മേഖലയിലുള്ളവർ മുന്നോട്ടുവെക്കുന്നു.

വൈ​വി​ധ്യ​ങ്ങ​ളു​ടെ ഇ​ര​വി​കു​ളം

ഇ​ര​വി​കു​ളം ദേ​ശീ​യ​പാ​ർ​ക്ക് (മൂ​ന്നാ​ർ രാ​ജ​മ​ല) എ​ന്നാ​ൽ, പ​ല​ർ​ക്കും വ​ര​യാ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​കേ​ന്ദ്രം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, വ​ര​യാ​ടു​ക​ൾ മാ​ത്ര​മ​ല്ല ഇ​വി​ട​ത്തെ താ​ര​ങ്ങ​ൾ. വം​ശ​നാ​ശം നേ​രി​ടു​ന്ന​വ​യ​ട​ക്കം 29 ഇ​നം അ​പൂ​ർ​വ ജീ​വി​ക​ളു​ടെ​യും പ​ന്ന​ൽ ചെ​ടി​ക​ളു​ടെ​യും ഓ​ർ​ക്കി​ഡു​ക​ളു​ടെ​യും പു​ല്ലി​ന​ങ്ങ​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും ഷോ​ല​വ​ന​ങ്ങ​ളു​ടെ​യും നീ​ർ​ച്ചാ​ലു​ക​ളു​ടെ​യു​മൊ​ക്കെ ഈ​റ്റി​ല്ലം കൂ​ടി​യാ​ണ്​ ഇ​വി​ടം. രാ​ജ​മ​ല എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ല​നി​ര​ക​ളാ​ണ് ഈ ​സാ​ങ്കേ​ത​ത്തി​ന്‍റെ ജീ​വ​വാ​യു. ഹി​മാ​ല​യ​ത്തി​ലും ബ്ര​ഹ്മ​പു​ത്ര​യി​ലും അ​സ​മി​ലും ഭൂ​ട്ടാ​നി​ലു​മൊ​ക്കെ കാ​ണു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യ ഈ ​ഭൂ​മി​ക പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​വും ഹി​മാ​ല​യ​സാ​നു​ക്ക​ളെ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള​തു​മാ​ണ്. ബ്ര​ഹ്മ​പു​ത്ര​യി​ൽ കാ​ണു​ന്ന പ്ര​ത്യേ​ക​ത​രം ആ​മ​ക​ൾ, ഹി​മാ​ല​യ​ത്തി​ലു​ള്ള ഒ​രു​ത​രം മു​യ​ൽ, സു​വ​ർ​ണ നി​റ​മു​ള്ള കു​ര​ങ്ങു​ക​ൾ എ​ന്നി​വ ഇ​വി​ടു​​ത്തെ ജീ​വി​വൈ​വി​ധ്യ​ങ്ങ​ളി​ൽ ചി​ല​ത്​ മാ​ത്രം. കി​ഴ​ക്കോ​ട്ടൊ​ഴു​കു​ന്ന പാ​മ്പാ​ർ ഉ​ത്ഭ​വി​ക്കു​ന്ന​ത് ഈ ​മ​ല​നി​ര​ക​ളി​ൽ​നി​ന്നാ​ണ്. മൂ​ന്നാ​റി​ലെ മൂ​ന്ന് ആ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ന്നി​യാ​ർ, ന​ല്ല​ത​ണ്ണി എ​ന്നി​വ​യും ഈ ​മ​ല​നി​ര​യു​ടെ അ​നു​ഗ്ര​ഹ​മാ​ണ്.

(തുടരും)

Tags:    
News Summary - knowing nature Tourism development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.