കുമളി: 12 കിലോ കഞ്ചാവുമായി നലു യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം, കുരങ്കമായൻ തെരുവിൽ സുജിത് കുമാർ (26) മധുര ഉശിലംപെട്ടി സ്വദേശികളായ രഞ്ജിത് പാണ്ടി (22) കിഷോർ നാഥ് (27) എഴുമലൈ സ്വദേശി സുരേഷ് (23) എന്നിവരെയാണ് കമ്പം ഇൻസ്പെക്ടർ മുത്തുലക്ഷ്മി, എസ്.ഐ ദേവരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ആന്ധ്ര, ശിലുക്കല്ലൂർ പേട്ടയിൽ സുഭാനി എന്ന ആളിൽ നിന്നാണ് സുജിത് കുമാർ കഞ്ചാവ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി പൊലീസ് പറഞ്ഞു. കമ്പംമെട്ട് റോഡരികിലെ ക്രിക്കറ്റ് ഗ്രൗണ്ടി ചാക്കിൽ സൂക്ഷിച്ച കഞ്ചാവുമായി വാഹനം കാത്തുനിൽക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കമ്പംമെട്ട് വഴി കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.