കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കഴിയുന്ന മലമ്പണ്ടാര ആദിവാസി വിഭാഗത്തെ കാണാൻ കലക്ടർ എത്തി. ഇടുക്കി കലക്ടർ വി. വിഘ്നേശ്വരിയാണ് വണ്ടിപ്പെരിയാർ, വള്ളക്കടവ് റേഞ്ചിലെത്തി ആദിവാസികളുടെ പ്രശ്നങ്ങൾ കേട്ടത്. പുറം ലോകവുമായി ഇടപഴകാതെ കാടിനുള്ളിൽ തന്നെ കഴിയുന്ന ആദിവാസി വിഭാഗമാണ് മലമ്പണ്ടാരങ്ങൾ. അഴുത ബ്ലോക്ക് പഞ്ചായത്തിലെ മലമ്പണ്ടാരങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനാണ് കലക്ടർ സന്ദർശനം നടത്തിയത്. ഇവർ താമസിക്കുന്ന വീടും പരിസരവും കുട്ടികളുടെ പഠനമുറിയും സന്ദർശിച്ചു. കലക്ടർക്കൊപ്പം എസ്.സി.എസ്.ടി ജില്ല ഓഫീസർ അനിൽകുമാർ, എസ്. ടി പ്രൊമോട്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.