കുമളി: തേക്കടി ബോട്ട്ലാൻഡിങ്ങിൽ വിനോദസഞ്ചാരികളെ കടുവ കാത്തിരിക്കുന്നു. കടുവക്കൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിച്ചെത്തുന്ന സഞ്ചാരികൾക്ക് സന്തോഷം പകരുന്ന കാഴ്ചയാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. തേക്കടി ബോട്ട്ലാൻഡിങ്ങിന്റെ മനോഹാരിത മറയ്ക്കാതെ കാടിനോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് സെൽഫി പോയന്റ് ഒരുക്കിയത്. എറണാകുളം കാഞ്ഞൂർ സ്വദേശി ജിജോയുടെ കരവിരുതിലാണ് മരത്തിന്റെ വള്ളിയുടെ മുകളിൽ വിശ്രമിക്കുന്ന കടുവയുടെ രൂപം പിറന്നത്. വനം വകുപ്പ് മൂന്നര ലക്ഷത്തോളം ചെലവഴിച്ചാണ് സെൽഫി പോയന്റ് ഒരുക്കിയത്. തേക്കടി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ മടങ്ങിപ്പോകും മുമ്പ് ഓർമയിൽ സൂക്ഷിക്കാനുള്ള ചിത്രമെടുക്കാൻ സെൽഫി പോയന്റ്കേന്ദ്രമാകും. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് സെൽഫി പോയന്റ് കൗതുകമാകും. വിനോദസഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സെൽഫി പോയന്റ് ഒരുക്കിയത്. തേക്കടി ആനവാച്ചാലിൽ സഞ്ചാരികൾക്ക് കൗതുകമായി വനംവകുപ്പിന്റെ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.