തൊടുപുഴ: കുട്ടി അറിയാതെ തന്നെ അവന്‍റെ അന്വേഷണം, താൽപര്യം തുടങ്ങിയ കഴിവുകളെ സർഗാത്മകമായി വിനിയോഗിക്കുവാൻ എങ്ങനെ സാധിക്കും. ഈ പരീക്ഷണത്തിലാണ് കരിങ്കുന്നം ഗവ.എൽ.പി സ്കൂൾ. വേറിട്ട ഈ ആശയം നടപ്പാക്കാൻ കരിങ്കുന്നം ഗ്രാമ പഞ്ചായത്തും കരിങ്കുന്നം കൃഷിഭവനും സ്കൂളിനൊപ്പമുണ്ട്.
‘രസക്കുടുക്ക’ എന്നു പേരിട്ടിരിക്കുന്ന പഠന പരിപോഷണ പരിപാടി കൃഷി ഒരു സംസ്കാരമായി കാണുവാനും കൃഷിയിലൂടെ പ്രായോഗിക പരിഞ്ജാനവും അറിവും വർധിപ്പിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതോടൊപ്പം തന്നെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി 'കൃഷിയിലൂടെ പഠനം' എന്ന ആശയം പ്രാവർത്തികമാക്കുവാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
പാഠപുസ്തകങ്ങളിലെ അറിവിനുമപ്പുറം മലയാളം, ഇംഗ്ലീഷ് ഭാഷയുടെ അനന്ത സാധ്യതകൾ, പ്രായോഗിക ചിന്തയെ ഉദ്ധീപിപ്പിക്കുന്ന ഗണിത പ്രശ്നങ്ങൾ, പരിഹാര പ്രവർത്തനങ്ങൾ, സർഗ്ഗാത്മക കഴിവുകളുടെ ഏകോപനം, ഉൽപ്പന്ന രൂപീകരണം എന്നിവക്കൊപ്പം പച്ചക്കറി കൃഷിയിലൂടെ സ്വയം പര്യാപ്തതയും കുട്ടികളിലെ സമ്പാദ്യശീലവും വളർത്തലും പദ്ധതിയുടെ ലക്ഷ്യമാണ്.
രസക്കുടുക്ക -അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം തൊടുപുഴ ബി. ആർ. സി പ്രതിനിധി സിന്ധു രാജഗോപാൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.