ചെമ്പന്‍ കൊലുമ്പ​െൻറ സമാധി സ്മാരകം

ഒടുവിൽ കൊലുമ്പന് സ്മാരകമായി

ഇടുക്കി: കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മിക്കാന്‍ സ്ഥലംകാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പ​െൻറ നവീകരിച്ച സമാധി സ്മാരകത്തി​െൻറ ഉദ്ഘാടനം ശനിയാഴ്​ച രാവിലെ 10.30ന് വെള്ളാപ്പാറയില്‍ നടക്കും.

മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. 2012-13 സംസ്ഥാന ബജറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2015ല്‍ പുരാവസ്തു വകുപ്പി​െൻറ കീഴില്‍ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളാപ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണിത്.

70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറി.  

കൊലുമ്പന്‍ സമാധി പ്രധാന ആകര്‍ഷണകേന്ദ്രമാകും

വെള്ളപ്പാറയില്‍ പൂര്‍ത്തിയായ ചെമ്പന്‍ കൊലുമ്പന്‍ സമാധി ഇടുക്കി ഡാമി​െൻറ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. തനത് കേരള തച്ചുശാസ്ത്ര മാതൃകയിലാണ് അഷ്​ടകോണ്‍ മണ്ഡപം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മണ്ഡപത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവര്‍ഗ പീഠത്തിലാണ് ചെമ്പന്‍ കൊലുമ്പ​െൻറ അഞ്ചേമുക്കാല്‍ അടി പൊക്കമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 27അടി ഉയരത്തിലാണ് മണ്ഡപം ചെയ്തിരിക്കുന്നത്. തേക്കുതടിയില്‍ മേല്‍ക്കൂരയും ഓടുപാകിയ മേല്‍ക്കൂരയും താഴികകുടവും സ്ഥാപിച്ചു.

അതിനോപ്പം ചെമ്പന്‍ കൊലുമ്പനെ സമാധി ചെയ്ത സ്ഥലത്ത് കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവർഗ കല്ലറയും സമീപം 20 അടി പൊക്കമുള്ള സിമൻറിൽ തീര്‍ത്ത മരവും അതില്‍ ഏറുമാടത്തി​െൻറ ഒരു മാതൃകയും ചെയ്തിട്ടുണ്ട്. ചുറ്റും സിമൻറിൽ ആന, പുലി, മാന്‍ എന്നിവയുടെ ശിൽപം നിര്‍മിച്ചിട്ടുണ്ട്.

1976ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി കമീഷന്‍ ചെയ്തതിനോട്​ അനുബന്ധിച്ച ഡാമിനോട് ചേര്‍ന്ന് കൊലുമ്പ​െൻറ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിർമിച്ച ശിൽപി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തി​െൻറയും ശിൽപി. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.

Tags:    
News Summary - monument for kolumban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.