മൂന്നാര്‍: പെട്ടിമുടി ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക നാളെ കൈമാറും. ചൊവ്വാഴ്ച രാവിലെ 11ന് മൂന്നാര്‍ പഞ്ചായത്ത് ഹാളിലാണ് വിതരണം. മരിച്ച 44 പേരുടെ കുടുംബങ്ങളിലെ 128 അനന്തരാവകാശികള്‍ക്കുള്ള ധനസഹായ വിതരണമാണിത്. മന്ത്രി എം.എം. മണി വിതരണം നിര്‍വഹിക്കും.
പെട്ടിമുടി ദുരന്തബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക നാലുമാസം പിന്നിടുമ്പോഴും നല്‍കാത്തതിൽ പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ധനസഹായ വിതരണം വേഗത്തിലാക്കിയത്.
ദുരിതാശ്വാസത്തുക വിതരണത്തിനായി വിവരശേഖരണം നടത്തുന്നതിന് പ്രത്യേക സംഘത്തെ റവന്യൂ വകുപ്പ് നിയോഗിച്ചിരുന്നു. എന്നാല്‍, സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോരായ്മകളുണ്ടായിരുന്നതിനാല്‍ പിന്നീട് ദേവികുളം തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വീണ്ടും വിവരശേഖരണം നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളും ഈ മാസം കൈമാറും.
പുനരധിവാസത്തിൻെറ ഭാഗമായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണവും ജനുവരിയില്‍തന്നെ പൂര്‍ത്തീകരിച്ച് കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.