മൂന്നാർ: 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത സ്പിരിറ്റ് കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ദേവികുളം എക്സൈസ് റേഞ്ച് ഓഫിസിൽ 2000ത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പെരുമ്പാവൂർ വല്ലം സ്വദേശി ഷംസാദാണ് (46) പിടിയിലായത്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ഭാഗത്തുനിന്ന് മൂന്നാറിലേക്ക് അംബാസഡർ കാറിൽ 420 ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന കേസിൽ അന്ന് അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാം പ്രതി രാജു റാഫേലിന് വിചാരണവേളയിൽ ശിക്ഷ ലഭിക്കുകയും മൂന്നാം പ്രതി ഡ്രൈവർ മാഹീനെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം പ്രതിയായ ഷംസാദ് ജാമ്യത്തിൽ ഇറങ്ങി മുങ്ങി.
തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വാറൻറിൽ എക്സൈസ് ഇൻറലിജൻസ് വിഭാഗം മേധാവിയുടെയും ഇടുക്കി അസി. എക്സൈസ് കമീഷണറുടെയും മൂന്നാർ എക്സൈസ് ഇൻസ്പെക്ടറുടെയും അന്വേഷണത്തിൽ കുന്നത്തുനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേവികുളം എക്സൈസ് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോെൻറ നേതൃത്വത്തിൽ ഓഫിസർമാരായ സി.പി. റെനി, സി.സി. സാഗർ, സിവിൽ എക്സൈസ് ഓഫിസർമാരായ സെൽവകുമാർ, കിരൺ ദേവ്, ഡ്രൈവർ അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.