മൂന്നാറിലെ വഴിയോരക്കടകൾ ഒഴിപ്പിക്കൽ; മലക്കംമറിഞ്ഞ് എം.എൽ.എയും രാഷ്ട്രീയ പാർട്ടികളും

മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടി​ൽ മ​ല​ക്കം​മ​റി​ഞ്ഞ്​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്ടി​ക്ക​ട​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന്​ സി.​പി.​ഐ, സി.​പി.​എം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ദേ​വി​കു​ളം എം.​എ​ൽ.​എ​യും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ല​പാ​ടെ​ടു​ത്തു. വ​ഴി​യോ​ര​ക്ക​ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ സെ​പ്റ്റം​ബ​ർ 10ന് ​ചേ​ർ​ന്ന ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ എ. ​രാ​ജ എം.​എ​ൽ.​എ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ്​ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ നി​ന്നാ​ണ് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ക​ളം​മാ​റി ച​വി​ട്ടി​യി​രി​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്റെ പേ​രി​ൽ മൂ​ന്നാ​റി​ൽ ന​ട​ത്തു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​ത്​ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ത​ട​യു​മെ​ന്നാ​ണ്​ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് മൂ​ന്നാ​റി​ൽ മാ​ത്രം ന​ട​പ്പാ​ക്കാ​ൻ ക​ല​ക്ട​റും സ​ബ് ക​ല​ക്ട​റും ശ്ര​മി​ക്കു​ന്ന​ത് എ​ന്തു​വി​ല കൊ​ടു​ത്തും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു​ത​ട​യും. വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ച്ച ശേ​ഷം മാ​ത്ര​മേ തു​ട​ർ ഒ​ഴി​പ്പി​ക്ക​ൽ അ​നു​വ​ദി​ക്കൂ​വെ​ന്നും തീ​രു​മാ​ന​മെ​ടു​ത്തു. അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി, സി.​പി.​എം, സി.​പി.​ഐ, കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സ​ബ് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ന​ട​ന്ന ഒ​ഴി​പ്പി​ക്ക​ൽ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക്​ നി​ർ​ത്തി​യ​ത്​ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പു​നഃ​രാ​രം​ഭി​ക്കാ​നാ​ണ്​ സ​ബ്​​ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തു​വ​രെ ഹെ​ഡ്‌​വ​ർ​ക്സ് ഡാം-​ആ​ർ.​ഒ ക​വ​ല, ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, പെ​രി​യ​വ​ര, രാ​ജ​മ​ല അ​ഞ്ചാം​മൈ​ൽ, മൂ​ന്നാ​ർ ടൗ​ൺ, പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ക​ട​ക​ളാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ആ​ദ്യം ഒ​ഴി​പ്പി​ക്ക​ലി​നെ അ​നു​കൂ​ലി​ച്ച എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​ർ നി​ല​വി​ൽ എ​തി​ർ നി​ല​പാ​ടി​ലാ​യ​തോ​ടെ എ​ന്തു​ണ്ടാ​കു​മെ​ന്ന്​ ക​ണ്ട​റി​യ​ണം. എ​ന്തു​വി​ല​കൊ​ടു​ത്തും ഇ​നി ഒ​ഴി​പ്പി​ക്ക​ൽ ത​ട​യു​മെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ല​ക്ട​ർ ഇ​ട​പെ​ട്ട് ഒ​ഴി​പ്പി​ക്ക​ൽ ത​ൽ​ക്കാ​ലം നി​ർ​ത്തി​വെ​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടി​യ ആ​ർ.​ഒ ക​വ​ല​യി​ലെ ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ കോ​ട​തി സ​ബ് ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​ത്ത സ​ബ് ക​ല​ക്ട​ർ മ​റ്റു​ള്ള​വ​രെ മാ​ത്രം ഒ​ഴി​പ്പി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നാ​ണ്​ ചു​വ​ടു​​മാ​റ്റ​ത്തി​ന്​ എം.​എ​ൽ.​എ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​റ​യു​ന്ന ന്യാ​യം. യോ​ഗ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്- പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Unauthorized street vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.