കുടുംബ കോടതി കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ

മു​ട്ടം: കു​ടും​ബ കോ​ട​തി കെ​ട്ടി​ട നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ ഈ ​വ​ർ​ഷം​ത​ന്നെ കോ​ട​തി​ക​ൾ ഇ​വി​ടേ​ക്ക് മാ​റാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

2739 ച​തു​ര​ശ്ര മീ​റ്റ​റു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് മു​ട്ടം കോ​ട​തി സ​മു​ച്ച​യ​ത്തി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ത്. 6.5 കോ​ടി രൂ​പ രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. താ​ഴ്ഭാ​ഗ​ത്ത് വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ർ​മാ​ണം.

2018 ജൂ​ലൈ 31ന് 6.50 ​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും 2020 ഒ​ക്ടോ​ബ​ർ 18ന് ​സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. 2021 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഹൈ​കോ​ട​തി ജ​ഡ്ജി സു​നി​ൽ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തോ​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു.

വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് ഏ​രി​യ, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം, ഡ്രൈ​വേ​ഴ്സ് വി​ശ്ര​മ​മു​റി, ജ​ന​റേ​റ്റ​ർ സെ​ക്ഷ​ൻ, ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ കോ​ർ​ട്ട് ഹാ​ൾ, ചേം​ബ​ർ ഓ​ഫ് ജ​ഡ്ജ്, ശി​ര​സ്ത​ദാ​ർ റൂം, ​പൊ​ലീ​സ് ഡ്യൂ​ട്ടി റൂം, ​മീ​ഡി​യേ​ഷ​ൻ ഹാ​ൾ, ലൈ​ബ്ര​റി, വെ​യ്റ്റി​ങ്​ ഏ​രി​യ, വി​സ്താ​രം സെ​ക്ഷ​ൻ, സ്ത്രീ​ക​ൾ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം നി​ല​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, കൗ​ൺ​സി​ലേ​ഴ്സ് റൂം, ​തൊ​ണ്ടി​റൂം, ന​റ്റ്, ടൈ​പ്പി​ങ് പൂ​ൾ, വി​സ്താ​രം സെ​ക്ഷ​ൻ, പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​കം വി​ശ്ര​മ മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ, റാ​മ്പ്, ലി​ഫ്റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലാ​ണ് നി​ല​വി​ൽ കു​ടും​ബ​കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലും കു​ടും​ബ കോ​ട​തി​യു​ണ്ട്. 2005 ജ​നു​വ​രി 28 മു​ത​ലാ​ണ് തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ൽ കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന​ത്.

Tags:    
News Summary - Construction of family court building in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.