കുടുംബ കോടതി കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ
text_fieldsമുട്ടം: കുടുംബ കോടതി കെട്ടിട നിർമാണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ ഈ വർഷംതന്നെ കോടതികൾ ഇവിടേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
2739 ചതുരശ്ര മീറ്ററുള്ള മൂന്നുനില കെട്ടിടമാണ് മുട്ടം കോടതി സമുച്ചയത്തിനോടു ചേർന്ന് നിർമിക്കുന്നത്. 6.5 കോടി രൂപ രൂപ മുതൽമുടക്കിയാണ് കെട്ടിടം നിർമിക്കുന്നത്. താഴ്ഭാഗത്ത് വിശാലമായ പാർക്കിങ് സൗകര്യങ്ങളോടെയാണ് നിർമാണം.
2018 ജൂലൈ 31ന് 6.50 കോടിയുടെ ഭരണാനുമതിയും 2020 ഒക്ടോബർ 18ന് സാങ്കേതികാനുമതിയും ലഭിച്ചു. 2021 സെപ്റ്റംബർ മൂന്നിന് ഹൈകോടതി ജഡ്ജി സുനിൽ തോമസ് ഉദ്ഘാടനം നിർവഹിച്ചതോടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
വിശാലമായ പാർക്കിങ് ഏരിയ, ഇലക്ട്രിക്കൽ വിഭാഗം, ഡ്രൈവേഴ്സ് വിശ്രമമുറി, ജനറേറ്റർ സെക്ഷൻ, ഗ്രൗണ്ട് ഫ്ലോറിൽ കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജ്, ശിരസ്തദാർ റൂം, പൊലീസ് ഡ്യൂട്ടി റൂം, മീഡിയേഷൻ ഹാൾ, ലൈബ്രറി, വെയ്റ്റിങ് ഏരിയ, വിസ്താരം സെക്ഷൻ, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് റൂം, തൊണ്ടിറൂം, നറ്റ്, ടൈപ്പിങ് പൂൾ, വിസ്താരം സെക്ഷൻ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വിശ്രമ മുറികൾ, ശുചിമുറികൾ, റാമ്പ്, ലിഫ്റ്റ് എന്നിങ്ങനെയാണ് ഒരുക്കുന്നത്.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് നിലവിൽ കുടുംബകോടതി പ്രവർത്തിക്കുന്നത്. കട്ടപ്പനയിലും കുടുംബ കോടതിയുണ്ട്. 2005 ജനുവരി 28 മുതലാണ് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കുടുംബ കോടതി പ്രവർത്തിച്ച് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.