നെടുങ്കണ്ടം (ഇടുക്കി): സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ മത്സ്യകൃഷിയില്‍നിന്ന് അരലക്ഷത്തോളം രൂപ വിലവരുന്ന 800 കിലോഗ്രാം മത്സ്യം മോഷണം പോയതായി പരാതി. പച്ചടി കുരിശുപാറ അമ്പാട്ട് ജോസിെൻറ പുരയിടത്തിലെ കുളത്തില്‍ നിന്നാണ് വിളവെടുപ്പിന് പാകമായ മത്സ്യം ഞായറാഴ്ച രാത്രി വല വീശി പിടിച്ചത്.
അടുത്ത ആഴ്ചയില്‍ വില്‍ക്കാനിരുന്ന സിലോപ്യ, ഗ്രാസ്കാര്‍പ്, അനാമസ് ഇനങ്ങളിൽപ്പെട്ട 1500 ഓളം മീനുകളാണ് നഷ്ടമായത്. മുക്കാല്‍ കിലോ മുതല്‍ ഒന്നര കിലോവരെ തൂക്കം വരുന്നതായിരുന്നു. തിങ്കളാഴ്ച രാവിലെ തീറ്റയുമായി എത്തിയപ്പോഴാണ് മീന്‍ നഷ്ടപ്പെട്ടത് അറിയുന്നത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് വിവിധ ഇനങ്ങളില്‍ പെട്ട മത്സ്യ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചത്. എട്ട് മാസമായി ദിവസേന 300 രൂപയുടെ തീറ്റയാണ് നല്കി വന്നിരുന്നത്. വീട്ടില്‍നിന്ന് 200 മീറ്ററോളം താഴെയാണ് കുളം. വളര്‍ത്ത് മത്സ്യങ്ങള്‍ വില്ക്കുന്നവരെയും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.