നെടുങ്കണ്ടം: വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് തുടർചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നെടുങ്കണ്ടം പഞ്ചായത്ത്് 20ാം വാർഡ് ഒറ്റപ്ലാക്കൽ അനൂപാണ് (25) ചികിത്സക്ക് പണമില്ലാതെ സഹായം തേടുന്നത്. കട്ടപ്പനക്കടുത്ത് വാഴവരയിലുണ്ടായ വാഹനാപകടത്തിലാണ് തലക്ക് ഗുരുതര പരിക്കേറ്റത്.
ഒരു ഓപറേഷൻ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാനോ, പ്രാഥമികാവശ്യങ്ങൾ പോലും നടത്താനോ സാധിക്കില്ല. വിദഗ്ധ ചികിത്സ ലഭിച്ചുവെങ്കിൽ മാത്രമേ അനൂപ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയുള്ളൂ.
അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് അഞ്ചുസെൻറ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്. അനൂപിെൻറയും അച്ഛെൻറയും വരുമാനത്തിലാണ് കുടുംബം പുലർന്നിരുന്നത്. നിലവിൽ അഞ്ചുലക്ഷം രൂപയോളം ആശുപത്രിയിൽ ചെലവ് വന്നിട്ടുണ്ട്. കടം വാങ്ങിയാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഇനിയുള്ള ഓപറേഷനും തുടർ ചികിത്സക്കുമായി 10 ലക്ഷം രൂപ വേണ്ടിവരും. പണം ഇല്ലാത്തതിനാൽ അടിയന്തരമായി ചെയ്യേണ്ടിയിരുന്ന ഓപറേഷൻ മാറ്റി െവച്ചിരിക്കുകയാണ്. അനൂപിെൻറ ചികിത്സക്ക് സഹായം ചെയ്യുന്നതിനായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ രക്ഷാധികാരിയായും മപഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം ചെയർമാനായും 20ാം വാർഡ് അംഗം ആൻറണി പെരുമ്പ്രായിൽ കൺവീനറായും 101 അംഗം കമ്മിറ്റി രൂപവത്കരിച്ചു.
ചെയർമാൻ, കൺവീനർ, അനൂപിെൻറ പിതാവ് രാധാകൃഷ്ണൻ എന്നിവരുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10180100271731. ഇ-മെയിൽ -ndk@federalbank.co.in. MICR Code -685049052. IFSC -FDRL 0001018. ബാങ്ക് ഫോൺ: 04868-232021.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.