നെടുങ്കണ്ടം: പന്നിഫാമിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ പിടിയിൽ. മണിയാറൻകുടി പകിട്ടാൻ കരയിൽനിന്ന് 600 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും ഗ്യാസ് സ്റ്റൗ, സിലിണ്ടർ ഉൾപ്പെടെ വാറ്റുപകരണങ്ങളുമായി തെക്കും പാറയിൽ സെബാസ്റ്റ്യനെനെയാണ് (53) അറസ്റ്റ് ചെയ്തത്. തങ്കമണി എക്സൈസ് റേഞ്ച് ഓഫിസിെൻറയും ഇടുക്കി എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെയും െഡപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡിെൻറയും സംയുക്ത പരിശോധനയിൽ ഓണത്തോടനുബന്ധിച്ച് വിൽപനക്കായി തയാറാക്കിയ ചാരായമാണ് പിടികൂടിയത്.
രാത്രിയിൽ ചാരായം വാറ്റുന്നുണ്ടെന്ന് വിവരം ലഭിച്ചതിെൻറ അടിസ്ഥനത്തിൽ വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ തങ്കമണി എക്സൈസ് ഇൻസ്പെക്ടർ പി.കെ. സുരേഷിെൻറ നേതൃത്വത്തിലെ സംഘം പരിശോധന നടത്തിയതിനെ തുടർന്ന് വീടിന് സമീപമുള്ള പന്നിഫാമിൽ വാറ്റിക്കൊണ്ടിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് ബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. ഇൻറലിജൻസ് ബ്യൂറോ പ്രിവൻറിവ് ഓഫിസർമാരായ എം.പി. പ്രമോദ്, പി.ഡി. സേവ്യർ, കെ.കെ. സുരേഷ് കുമാർ, സി.സി. സാഗർ, സ്ക്വാഡ് അംഗങ്ങളായ ബി. രാജ്കുമാർ, ടി.എ. അനീഷ്, എം.ഡി. സജീവ് കുമാർ, ജഗൻകുമാർ, അജേഷ് ടി. ഫിലിപ്, സുനിൽകുമാർ, ഷീന തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.