നെടുങ്കണ്ടം: ദുരിതക്കയത്തില്‍നിന്ന് കരകയറാനാവാതെ ആശാരിക്കണ്ടം കോളനിവാസികള്‍. രാജീവ്ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതിപ്രകാരം 1995ല്‍ ഇവിടെ താമസമാക്കിയ അമ്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. അറ്റകുറ്റപ്പണിക്കോ െപാളിച്ചുപണിയാനോ മറിച്ചുവില്‍ക്കാനോ അനുവാദമില്ലാത്ത വീടുകള്‍ വാസയോഗ്യമാക്കാന്‍ അധികൃതരും തയാറാകുന്നില്ല. മഴ പെയ്താല്‍ ഒരുതുള്ളി വെള്ളംപോലും പുറത്തേക്ക് പോകില്ല.
മേല്‍ക്കൂര കോണ്‍ക്രീറ്റാണെങ്കിലും നനയാതിരിക്കാന്‍ മുകളില്‍ പ്ലാസ്്റ്റിക് പടുത വലിച്ചുകെട്ടിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് വീടുകള്‍ മുമ്പ്്് തകര്‍ന്നിരുന്നു. കട്ടകള്‍ സിമൻറ് വെച്ച് ഉറപ്പിക്കുന്നതിന് പകരം മണ്ണ് കുഴച്ച് തേച്ചുപിടിപ്പിച്ചിരിക്കുകയാണ്.
കതകുകളാകട്ടെ കട്ടിളയില്ലാതെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുകയാണ്. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ്്് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് കോണ്‍ക്രീറ്റ് കമ്പികള്‍ തുരുമ്പെടുത്ത്് അടര്‍ന്നുവീഴുകയാണ്. ഭവന നിർമാണ ബോര്‍ഡ് കരാറുകാരെക്കൊണ്ട് നിർമിച്ചതാണ് വീടുകൾ. ഒരു മുറിയും അടുക്കളയും ശൗചാലയവും അടങ്ങിയ വിടുള്പ്പെടെ നാലുസെൻറാണ് ഒരു കുടുംബത്തിന് നല്‍കിയത്. നിർമാണത്തിലെ പിഴവാണ് വീടുകള്‍ തകരാന്‍ കാരണം.
ഭിത്തിയും മേല്‍ക്കൂരയും അപകടാവസ്ഥയിലായി വീട് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ്. ദിവസ വേതന തൊഴിലാളികളായ കോളനിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുമ്പോള്‍ വീടുകളുടെ നവീകരണം ഇവരെകൊണ്ട് സാധ്യമല്ല.
2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ രാഷ്്ട്രീ കക്ഷി നേതാക്കള്‍ കോളനിയിലെത്തി അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് വീട്ടുകാരില്‍നിന്ന് മുദ്രപത്രങ്ങളും ഫോട്ടോയും മറ്റും വാങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാർ പറയുന്നു. വീടുകള്‍ പലതും നിലംപൊത്താറായെങ്കിലും പൊളിച്ചുപണിയാനോ അറ്റകുറ്റപ്പണി നടത്താനോ സര്‍ക്കാറോ ഭവന നിർമാണ ബോര്‍ഡോ ത്രിതല പഞ്ചായത്തോ തയാറാവുന്നില്ല.
ആശാരിക്കണ്ടം കോളനിവാസികളുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത്് സാമ്പത്തിക സഹായം ചെയ്യണമെന്നും ഭവന നിര്‍മാണ ബോര്‍ഡിെൻറ അധീനതയില്‍ കഴിയുന്നവര്‍ക്ക്് എത്രയുംവേഗം പട്ടയം നല്‍കണമെന്നും മനുഷ്യാവകാശ കമീഷന് ഉത്തരവിട്ടിട്ട് രണ്ടുവര്‍ഷം പിന്നിട്ടു.
ഇതുവരെയും നടപടിയുണ്ടായില്ല. ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്്് ആര്.എസ്.പി ഉടുമ്പന്‍ചോല നിയോജക മണ്ഡലം സെക്രട്ടറി എം.എസ്. ഷാജി കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്്് പൊതുപ്രവര്‍ത്തകരായ എം.എസ്. ഷാജിയും പുഷ്പകുമാരിയും നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷന് ഇടപെട്ടത്. ആധാരം രണ്ടുമാസത്തിനകം നല്‍കണമെന്ന്് കമീഷന് ഭവന നിര്‍മാണ ബോര്ഡിേനാട് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.