നെടുങ്കണ്ടം: പഞ്ചായത്ത് െലെബ്രറിയിലെ വിലപിടിപ്പുള്ള പുസ്തകങ്ങളും അംഗത്വ രജിസ്റ്റിൽ ആദ്യകാല സ്ഥിരാംഗങ്ങളുടെ പേര് വിവരങ്ങളും കാണാനില്ലെന്ന് പരാതി. ഹൈറേഞ്ചിലെ ആദ്യകാല വായനശാലകളില്‍ ഒന്നായ െനടുങ്കണ്ടം പഞ്ചായത്ത്് ഓഫിസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്കെതിരെയാണ് ആരോപണം ഉയരുന്നത്.
അംഗത്വം എടുത്തവരില്‍നിന്ന് പണം വാങ്ങിയെങ്കിലും വിവരങ്ങള്‍, രജിസ്റ്ററില്‍ ചേര്ത്തിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുസ്തകങ്ങളില്‍ ഭൂരിഭാഗവും കാണാനില്ല.
ആദ്യകാലങ്ങളില്‍ മികച്ച രീതിയില്‍ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനോട് ചേര്‍ന്ന വിശാലമായ മുറികളിലാണ് ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഈ മുറികള്‍ മറ്റ് ഓഫിസ് പ്രവര്‍ത്തനത്തിനായി മാറ്റിയതോടെ ലൈബ്രറി ഇടുങ്ങിയ ഒരു മുറിയിലേക്ക് തള്ളപ്പെട്ടു. ഒരു മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഏതെങ്കിലും എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയിലായിരുന്നു വായനക്കാര്‍. മുറിയില്‍ വൈദ്യുതിപോലും ഇല്ലാത്തതിനാല്‍ പലപ്പോഴും മൊബൈല്‍ വെളിച്ചത്തിലും മറ്റും പുസ്തകങ്ങള്‍ എടുക്കേണ്ട അവസ്ഥയായിരുന്നു. ഇതോടെ പലരും ലൈബ്രറിയില്‍ എത്താതായി.
പലപ്പോഴും ലൈബ്രററി തുറന്നുപ്രവര്ത്തിക്കാതിരുന്നതും കൂടുതല്‍ പുസ്തകങ്ങള്‍ എത്തിക്കാഞ്ഞതും മൂലം, സ്ഥിരം സന്ദര്‍ശകരായിരുന്ന പല അംഗങ്ങളും ഇങ്ങോട്ടേക്ക്്് എത്താതെയായി.
റഫറന്‍സ് ബുക്കുകളുടെ അഭാവം വിദ്യാര്‍ഥികളെയും ഇവിടെനിന്ന് അകറ്റി. വര്‍ഷങ്ങളുടെ മുറവിളിക്കും കാത്തിരിപ്പിനുമൊടുവില്‍ 2018 ജൂലൈയില്‍ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യുന്നതിനും ഓരോ പുസ്തകത്തിെൻറയും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തി കാറ്റലോഗുകള്‍ തയാറാക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു. അന്ന്്് അയ്യായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പഞ്ചായത്തിെൻറ തനത് ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൂടി വാങ്ങാനായിരുന്നു അന്നത്തെ കമ്മിറ്റി തീരുമാനം.
മാസങ്ങള്‍ക്ക് മുമ്പ്്് പഞ്ചായത്തിെൻറ പഴയകോണ്ഫറന്സ് ഹാളിലേക്ക് വായനശാല മാറ്റിയിരുന്നു. തുടര്‍ന്ന്്് ആദ്യകാല അംഗങ്ങള്‍ ലൈബ്രറിയിലേക്ക് തിരികെയെത്തി തുടങ്ങിയപ്പോഴാണ് മുമ്പ്്് ഉണ്ടായിരുന്നതിെൻറ പകുതി പുസ്തകങ്ങള്‍ പോലും നിലവില്‍ ഇവിടെ ഇല്ലെന്ന് ബോധ്യമായത്.
മാത്രവുമല്ല 1500 അംഗങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ മുന്നൂറില്‍ താഴെ മാത്രം ആളുകളുടെ പേരുവിവരങ്ങളാണ് രജിസ്റ്ററില്‍ ഉള്ളത്. സ്ഥിരം അംഗത്വം എടുത്ത നൂറുകണക്കിന് ആളുകള്‍ക്കാണ് അംഗത്വം നഷ്ടമായിരിക്കുന്നത്.
250 രൂപയായിരുന്നു മുമ്പ് സ്ഥിരാംഗത്വത്തിനായി ഈടാക്കിയിരുന്നത്. ലൈബ്രറിയിലേക്ക് വര്‍ഷംതോറും പുസ്തകങ്ങള്‍ വാങ്ങുന്നതിനായി ഫണ്ട് വിനിയോഗിച്ചതായും പറയപ്പെടുന്നു. ലൈബ്രറിയിലെ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അംഗത്വ തുക എവിടേക്കുപോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആദ്യകാല അംഗങ്ങള്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.