നെടുങ്കണ്ടം: ഉടുമ്പൻചോലയിലേക്ക് ഇരട്ട വോട്ടർമാരുടെ കടന്നുവരവ് തടയാൻ അതിർത്തി ചെക്ക്പോസ്റ്റിൽ വാഹന പരിശോധന. കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളവർ അതിർത്തി കടന്നെത്തുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന.
പൊലീസ്, എക്സൈസ്, വനം വകുപ്പ്് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉടുമ്പൻചോല പഞ്ചായത്തിൽ ചിലർക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുള്ളതായി പരാതി ഉയർന്നിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലെ തമിഴ് ഭൂരിപക്ഷ മേഖലകളാണ് ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകൾ. തമിഴ്നാട്ടിൽ വോട്ടുള്ളവരും ഉടുമ്പൻചോല പഞ്ചായത്തിൽ സ്ഥിരതാമസക്കാരല്ലാത്തതുമായ നൂറുകണക്കിന് ആളുകളെ വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്തിട്ടുള്ളതായി ആരോപണം ഉയർന്നിരുന്നു.
പ്രവർത്തനരഹിതമായ ലയങ്ങളുടെ മേൽവിലാസത്തിൽപോലും നിരവധി പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മറ്റും പരാതിയുണ്ട്. ഏലത്തോട്ടം മേഖലയായ ഇവിടെ ദിനേന, ആയിരക്കണക്കിനു തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന് രാവിലെ ജോലിക്കെത്തി വൈകീട്ട് തിരികെ മടങ്ങാറുണ്ട്. ഇവർക്കെല്ലാം തമിഴ്നാട്ടിൽ വീടും വോട്ടും ഉള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.