നെടുങ്കണ്ടം: ടൗണിനോടുചേർന്ന് ഡെങ്കി പരത്തുന്ന കൊതുകുകൾ ഉണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു. ടൗണിനോടു ചേർന്ന് നാല് ഡെങ്കിപ്പനി കേസുകൾ സംശയിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. പ്രത്യേകസംഘം അടുത്തദിവസമെത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ടൗണിലെ ചില ഭാഗങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലുള്ളതായി കഴിഞ്ഞദിവസം പരിശോധനയിൽ കണ്ടെത്തിയിരുന്നു. മേഖലയിൽ ഡെങ്കിപ്പനി, ചികുൻ ഗുനിയ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിന്റെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധന നടത്തുന്നത്. കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയാൽ പൊതുജനാരോഗ്യ നിയമപ്രകാരം ആരോഗ്യവകുപ്പ് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.