നെടുങ്കണ്ടം: കുവൈത്ത് സിറ്റിയുള്ള ഇടുക്കിയിൽ ഒരു ബംഗ്ലാദേശുമുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്േമടിനടുത്ത്് ഏറെ പ്രശസ്തമായ ബാലന്പിള്ളസിറ്റിയോട് ചേര്‍ന്നാണ് ഇൗ സ്ഥലം. കരുണാപുരം പഞ്ചായത്ത്് അഞ്ചാംവാര്ഡില്പെട്ട ബംഗ്ലാദേശ് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നു. നാനാജാതി മതസ്ഥര്‍ അഭയാർഥികളെപ്പോലെ കഴിഞ്ഞതാണ് ഈ പേര് വരാന്‍ കാരണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
തിരു-കൊച്ചി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച കുടിയിരുത്തല്‍ ചരിത്രമുള്ള പട്ടംകോളനിയിൽ ബംഗ്ലാദേശ് കോളനിയും ഉൾപ്പെടുന്നു. രണ്ടാംലോകയുദ്ധത്തെ തുടര്‍ന്നുണ്ടായ പട്ടിണിക്ക് തടയിടാനും തമിഴ്ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഭൂപ്രദേശം തമിഴ്നാടിെൻറ ഭാഗമാകാതിരിക്കാനും തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ള നടപ്പാക്കിയ കോളനിവത്കരണമാണ് ഈ നാടിെൻറ ഉത്ഭവത്തിന് കാരണം. പദ്ധതിയുടെ ഭാഗമായി ഒരാള്‍ക്ക് അഞ്ചേക്കര്‍ സ്ഥലവും 1000 രൂപ വായ്പയും പണിയായുധങ്ങളും നൽകി 1800ഓളം കുടുംബങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് പട്ടം കോളനി. വന്യമൃഗശല്യവും രോഗങ്ങളും മൂലം ചിലര്‍ ഭൂമി ഉപേക്ഷിച്ചുപോയി.
തമിഴ്നാട് വനത്തില്‍നിന്ന് കാട്ടുകൊമ്പന്മാരുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യവും പ്രതികൂല കാലാവസ്ഥയും കൂടിയായപ്പോള്‍ ബംഗ്ലാദേശ് മേഖലയില്‍ ആളുകള്‍ക്ക് ജീവിക്കാൻ വയ്യാതായി. 1967ല്‍ എം.എല്‍.എ കെ.ടി. ജേക്കബ് ആശാനോട് വേറെ സ്ഥലം നല്കണമെന്ന്്് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്് ഇവര്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ചേക്കറിന് പകരം മൂന്നേക്കര്‍ വീതം നല്കി കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ ഭാഗങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. 1970ഒാടെ ബംഗ്ലാദേശ് പ്രദേശത്തെ സ്ഥലം മുറിച്ച് പലർക്കായി പങ്കിട്ടു. കിട്ടിയവരാകട്ടെ ഏക്കറിന് 500 രൂപക്കും മറ്റും സ്ഥലം വിറ്റതോടെ ധാരാളമാളുകള്‍ ഇവിടെ സ്ഥലം വാങ്ങി താമസം ആരംഭിച്ചു. അങ്ങനെ കോളനി പോലെയായ പ്രദേശം ബംഗ്ലാദേശ് എന്ന് വിളിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.