നെടുങ്കണ്ടം: സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് (എസ്.എല്‍.ഇ) എന്ന അപൂര്‍വ രോഗത്തിെൻറ പിടിയിലകപ്പെട്ട സ്നേഹമോൾ എന്ന 20കാരി ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കരുണാപുരം വണ്ടന്മേട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ കുളത്തുംമേട്ടിൽ അഞ്ചുസെൻറ് ഭൂമിയിലെ ചെറിയ വീട്ടിലാണ് സ്നേഹയും സഹോദരിയും അച്ഛനുമമ്മയും താമസിക്കുന്നത്.
ദിവസം മുഴുവന്‍ ശരീരമാസകലം ഇടിച്ചുനുറുക്കിയ വേദന സമ്മാനിക്കുന്ന അപൂര്‍വ രോഗത്തോട് പൊരുതാന്‍ സ്നേഹമോൾ ഒരുക്കമാണെങ്കിലും ഭാരിച്ച ചികിത്സച്ചെലവുകള്‍ താങ്ങാന്‍ നിര്‍ധന കുടുംബത്തിന് നിവൃത്തിയില്ല. അസഹനീയ ശരീരവേദനയിൽ നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. ഇടക്കിടെ രക്തം മാറേണ്ടിവരും. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളില്‍ മാത്രമേ ഈ രോഗത്തിന് ചികിത്സയുള്ളൂ.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ശ്രദ്ധയില്‍പെട്ടത്. മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ എസ.്എല്‍.ഇ എന്ന അപൂര്‍വരോഗമാണെന്ന് കണ്ടെത്തി. ശരീരത്തില്‍ രക്തം ഉല്പാദിപ്പിക്കുന്ന അണുക്കളെ മറ്റ് അണുക്കള്‍ തിന്നു തീര്‍ക്കുന്നതാണ് രോഗാവസ്ഥ. സ്നേഹയെ ഇപ്പോഴും രണ്ടു വയസ്സുള്ള കുട്ടിയെപ്പോലെ പരിപാലിക്കണം. ഭക്ഷണം കഴിക്കാനും കുളിക്കാനും കൈപിടിച്ച് നടത്താനും അമ്മയുടെ സഹായം കൂടിയേതീരൂ. വേദന വരുേമ്പാൾ രാപ്പകൽ അലറിക്കരയുന്ന സ്നേഹ മോളെ ആശ്വസിപ്പിക്കാന്‍ അമ്മ കൂടെ ഉണ്ടാവണം. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂലിപ്പണിക്കാരനായ അച്ഛന് മണിയുടെ വരുമാനം കൊണ്ട് വീട്ടിലെ ചെലവുകള്‍പോലും നടത്താന്‍ ബുദ്ധിമുട്ടുകയാണ്. ആകെയുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം വിറ്റ പണം കൊണ്ടാണ് ആദ്യഘട്ട ചികിത്സകള്‍ നടത്തിയത്. നിലവില്‍ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്താലാണ് ചികിത്സ. സുമനസ്സുകളുടെ സഹായം തേടി യൂനിയന്‍ ബാങ്ക്്് ഓഫ് ഇന്ത്യ വണ്ടന്മേട് ശാഖയില്‍ അമ്മ വത്സമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 336902120000046, IFSC UBIN0533696.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.