നെടുങ്കണ്ടം: കുഴല്‍ക്കിണറ്റില്‍ അകപ്പെടുന്ന കുട്ടികളെ രക്ഷപ്പെടുത്താൻ നൂതന മാര്‍ഗങ്ങളുടെ രൂപരേഖ തമിഴ്നാട് സര്‍ക്കാറിന് സമര്‍പ്പിച്ച് മലയാളി മെക്കാനിക്കല്‍ എൻജിനീയര്‍. നെടുങ്കണ്ടം മൈനര്‍ സിറ്റി സ്വദേശി വെട്ടിക്കുഴിചാലില്‍ ചാള്‍സാണ്, കുഴല്‍ക്കിണറ്റില്‍ അകപ്പെട്ട കുട്ടിയുടെ കിടപ്പനുസരിച്ച് രക്ഷപ്പെടുത്താൻ നാലുമാര്‍ഗം ആവിഷ്കരിച്ചത്. ഇതുവഴി റബര്‍ ട്യൂബുകളുടെയും പ്രത്യേക യന്ത്രത്തിെൻറയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനാവുമെന്ന് ചാള്‍സ് അവകാശപ്പെടുന്നു.
തമിഴ്നാട്ടില്‍ കൂട്ടികള്‍ കുഴല്‍ക്കിണറുകളില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവാണ്. രണ്ടുദിവസത്ത കഠിനപ്രയത്നത്തിനുശേഷവും രക്ഷിക്കാനാവാതെ ഒരു കുട്ടി മരണപ്പെട്ട സംഭവമാണ് പുതിയ മാർഗം വികസിപ്പിക്കാൻ ചാൾസിനെ പ്രേരിപ്പിച്ചത്. കുഴല്‍ക്കിണറുകളില്‍ അകപ്പെടുന്ന കുട്ടികളുടെ രക്ഷാപ്രവര്‍ത്തനത്തിന് നിലവിൽ കൃത്യമായ മാര്‍ഗങ്ങളില്ല. പല സംഭവത്തിലും ദിവസങ്ങൾ നീളുന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലും കുട്ടികള്‍ മരണപ്പെടുന്നു. രൂപരേഖ സ്വീകരിച്ച തമിഴ്നാട് സര്‍ക്കാര്‍, തുടര്‍ പരിശോധനക്ക് വിദഗ്ധസമിതിക്ക് വിട്ടതായി ചാൾസിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട് ഐ.ടി വകുപ്പിെൻറയും തൃച്ചി കലക്ടറേറ്റിെൻറയും അനുകൂല മറുപടി ലഭിച്ചതിനാല്‍ പദ്ധതി ഉടന്‍ യാഥാർഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചാള്‍സ്. കോവിഡ് നിയന്ത്രണവിധേയമാവുന്നതോടെ തുടര്‍ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് സര്‍ക്കാർ അറിയിച്ചു.
മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ വൈദഗ്ധ്യമുള്ള ചാള്‍സ് ടെക്സ്റ്റൈല്‍ എൻജിനീയറിങ് മേഖലയിലാണ് മുമ്പ് ജോലി െചയ്തിരുന്നത്. പുതുച്ചേരി സ്വദേശിയായ ഇദ്ദേഹം മലയാളിയെ വിവാഹം കഴിച്ചതോടെയാണ് കേരളത്തിലേക്ക് താമസം മാറിയത്. ഭാര്യ: ഷീന. മക്കള്‍: എയ്ഞ്ചലിന്, അനൂജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.